നാണംകുണുങ്ങിയായതിനാല്‍ ഓവര്‍ ആക്ടിങ് അറിയില്ല, ജീവിതത്തില്‍ അഭിനയിക്കാനുമറിയില്ല: വിജയ് സേതുപതി

‘യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിക്കാന്‍ കഴിയില്ല ബ്രദര്‍' - വിജയ് സേതുപതി പറയുന്നു

Webdunia
ശനി, 29 ജൂലൈ 2017 (09:41 IST)
നാണംകുണുങ്ങിയായതിനാല്‍ ഓവര്‍ ആക്ടിങ്ങ് അറിയില്ലെന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. വിജയ് സേതുപതി മലയാളത്തിന് നല്‍കിയ ആദ്യത്തെ അഭിമുഖം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. മലയാളികളുടെ സ്നേഹം കാണുന്നുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.
 
എന്തുകൊണ്ടാണ് സിനിമ പ്രമോഷന് വേണ്ടി കേരളത്തിലേക്ക് വരാത്തതെന്ന അവതാരകന്റെ ചോദ്യത്തിന് ‘എന്നെ ഇതുവരെക്കും യാരും കേരളാവ്ക്ക് കൂപ്പിടല്ലെ’ എന്നായിരുന്നു വിജയ്‌യുടെ മറുപടി. മലയാള സിനിമയിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്നും അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നും താരം പറയുന്നു.
 
'യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിച്ചാല്‍ പിടിയ്ക്കപ്പെടും. ഇതാണ് ഞാന്‍.. ഇങ്ങനെയാണ് ഞാന്‘‍. - വിജയ് പറയുന്നു. ഒരു തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടാല്‍ സംവിധായകനുമായി സംസാരിക്കും. അദ്ദേഹം എത്രത്തോളം പ്രൊജക്ടില്‍ തത്പരനാണ് എന്ന് അപ്പോള്‍ മനസ്സിലാവും. ആത്മവിശ്വാസമുണ്ടെങ്കില്‍ ആ സിനിമയിലേക്കിറങ്ങും- വിജയ് സേതുപതി പറഞ്ഞു.
 
വിക്രം വേത എന്ന പുതിയ ചിത്രം വിജയ് സേതുപതിക്ക് തമിഴ് സിനിമ ലോകത്ത് പുതിയ ഇടം നല്‍കുകയാണ്. സഹസംവിധായകര്‍ക്ക് ഫോട്ടോ നല്‍കി അവസരത്തിനായി കാത്തിരുന്ന പയ്യന് ഇന്ന് തമിഴില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചത്. ഉയരങ്ങള്‍ താണ്ടുമ്പോഴും കാത്തുസൂക്ഷിക്കുന്ന ലാളിത്യം നിറഞ്ഞ വ്യക്തിത്വമാണ് വിജയ്സേതുപതിയെ വ്യത്യസ്ഥനാക്കുന്നത്.  

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ഭരണം പിടിക്കല്‍ ഇപ്പോഴും അത്ര എളുപ്പമല്ല; തദ്ദേശ വോട്ടുകണക്കിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിനു 71 സീറ്റ് മാത്രം

അടുത്ത ലേഖനം
Show comments