നിങ്ങളെപ്പോലുള്ള വയസ്സന്മാര്‍ ഇവിടെ എന്താണ് ചെയ്യുക? - കെ ആര്‍ കെ വീണ്ടും

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ആക്ഷേപിച്ച കെആര്‍കെ വീണ്ടും

Webdunia
ശനി, 26 ഓഗസ്റ്റ് 2017 (11:53 IST)
മലയാളികളുടെ സ്വന്തം മോഹന്‍ലാനിലെ ‘ഛോട്ടാ ഭീമെന്ന്’ കളിയാക്കിയതിലൂടെയാണ് കെ ആര്‍ കെ എന്ന കമാല്‍ ആര്‍ ഖാനെ മലയാളികള്‍ അറിഞ്ഞത്. ബോളിവുഡിന്റെ സ്വയം പ്രഖ്യാപിത വിമര്‍ശകനാണ് കെ ആര്‍ കെ. മോഹന്‍ലാലിന് പിന്നാലെ ആമിര്‍ ഖാനേയും മമ്മൂട്ടിയേയും ബാഹുബലിയേയും ഇയാള്‍ വിമര്‍ശിച്ചിരുന്നു. 
 
ഇപ്പോഴിതാ, തമിഴരുടെ സ്വന്തം ‘തല’യെ പുച്ഛിക്കുകയാണ് കെആര്‍കെ. ബോളിവുഡിലായിരുന്നെങ്കില്‍ ഈ പ്രായത്തില്‍ അജിത്തിന് അച്ഛന്‍ വേഷങ്ങള്‍ മാത്രമേ കിട്ടുമായിരുന്നുള്ളുവെന്ന് കെ ആര്‍ കെ ട്വീറ്റ് ചെയ്തു. എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. തമിഴ്നാട്ടുകാര്‍ എന്തിനാണ് ഇപ്പോഴും നിങ്ങളെയൊക്കെ നായകന്മാര്‍ ആക്കുന്നത്? നിങ്ങളെപ്പോലുള്ള വയസ്സന്മാര്‍ എന്തുചെയ്യാനാണ് എന്നും കെആര്‍കെ പരിഹാസരൂപേണ ചോദിക്കുന്നു.
 
നേരത്തേ മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് കളിയാക്കിയ കെആര്‍കെയെ മലയാളികള്‍ കയറിയങ്ങ് മേഞ്ഞായിരുന്നു. നടിമാരുടെ ശരീരത്തെ പരിഹസിച്ചും ഇയാള്‍ ട്വീറ്റ് എഴുതാറുണ്ട്. എന്നാല്‍, ആരും ഇതിന് വില കൊടുക്കാതെ തള്ളുകയാണ് ചെയ്യാറ്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments