Webdunia - Bharat's app for daily news and videos

Install App

നെഞ്ചുവിരിച്ച് നില്‍ക്കുന്നു ഡേവിഡ് നൈനാന്‍‍; ഗ്രേറ്റ്ഫാദര്‍ 50 കോടി ക്ലബില്‍ ?!

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (14:53 IST)
മലയാള സിനിമ അതിന്‍റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തുകയാണ്. പുലിമുരുകന് ശേഷം അതിനേക്കാള്‍ വീര്യത്തോടെ ഒരു സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിന് നമ്മള്‍ സാക്‍ഷ്യം വഹിച്ചത് ദി ഗ്രേറ്റ്ഫാദറിലൂടെയാണ്. 
 
ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ഗ്രേറ്റ്ഫാദര്‍ 50 കോടി ക്ലബില്‍ പ്രവേശിച്ചതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. വിഷു - ഈസ്റ്റര്‍ അവധിദിവസങ്ങള്‍ ചിത്രത്തിന് വലിയ ഗുണം ചെയ്തതായാണ് വിവരം.
 
17 ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 46 കോടിയോളം കളക്ഷന്‍ നേടിയിരുന്നു. ഒരു മമ്മൂട്ടിച്ചിത്രം ആദ്യമായാണ് 50 കോടി ക്ലബില്‍ ഇടം നേടുന്നത്. അതും വെറും ആറുകോടി രൂപ മാത്രം ചെലവില്‍ നിര്‍മ്മിച്ച ഒരു സിനിമയ്ക്ക് ഇത് വലിയ നേട്ടം തന്നെയാണ്. 
 
അതിനൊപ്പം തന്നെ പുത്തന്‍‌പണം എന്ന മമ്മൂട്ടി - രഞ്ജിത് ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കുന്നത്. പുത്തന്‍‌പണവും സൂപ്പര്‍ഹിറ്റായതോടെ ഈ വര്‍ഷം മമ്മൂട്ടി ഹിറ്റുകള്‍ കൊണ്ട് തന്‍റേതാക്കി മാറ്റിയിരിക്കുകയാണ്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

K.Sudhakaran: 'മെരുങ്ങാതെ സുധാകരന്‍'; പിന്നില്‍ നിന്ന് കുത്തിയവരെ അറിയാം

ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി; മെയ് 18 വരെ നീട്ടി

കുതിപ്പിന്റെ കേരള മോഡല്‍; നൂതന നിലവാരത്തിലുള്ള അറുപതില്‍ അധികം റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാനത്ത് 1157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യരല്ലെന്ന് ബാര്‍ കൗണ്‍സില്‍

കണ്ണൂരില്‍ 88കാരിയോട് ക്രൂരത, തലചുമരില്‍ ഇടിപ്പിച്ചു; കൊച്ചു മകനെതിരെ കേസെടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments