പഴശ്ശിരാജക്കും ചന്തുവിനും ശേഷം ചരിത്രം കുറിക്കാൻ അവൻ എത്തുന്നു - കുഞ്ഞാലിമരയ്ക്കാർ!

ചരിത്ര പുരുഷനായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ പല റെക്കോർഡുകളും തകർന്നു വീഴും!

Webdunia
ശനി, 4 നവം‌ബര്‍ 2017 (10:51 IST)
ഇനി മെഗാസ്റ്റാറിന്‍റെ പുതിയ അവതാരം. പഴശ്ശിരാജയ്ക്ക് പിന്നാലെ ‘കര്‍ണന്‍’ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഗൌരവമുള്ള സിനിമകളിലേക്കുള്ള മാറ്റമാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. അത്തരം ഊഹങ്ങള്‍ക്ക് ബലം പകര്‍ന്നുകൊണ്ട് ഇതാ മറ്റൊരു സിനിമ പിറവിയെടുക്കാൻ പോവുകയാണ്- കുഞ്ഞാലിമരയ്ക്കാര്‍.
 
ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ സംവിധാനം ചെയ്യുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവന്‍. കുഞ്ഞാലിമരയ്ക്കാറുടെ ജീവിതം സിനിമയാകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറെ കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 
 
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. മമ്മൂട്ടിയുടെ ഫാന്‍സ് ഗ്രൂപ്പിലെല്ലാം ഇപ്പോള്‍ കുഞ്ഞാലിമരയ്ക്കാറാണ് പ്രധാന ചര്‍ച്ചാവിഷയം.
 
സാമൂതിരിയുടെ പടത്തലവനായ കുഞ്ഞാലിമരയ്ക്കാര്‍ ബ്രിട്ടീഷുകാരോട് പോരാടിയാണ് ജീവന്‍ വെടിയുന്നത്. പഴയകാല സെറ്റുകളെല്ലാം കോടികള്‍ മുടക്കിയായിരിക്കും തയാറാക്കുക. പഴശ്ശിരാജ, ചന്തു തുടങ്ങിയ ചരിത്ര പുരുഷന്‍മാരെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മറ്റൊരു വേഷ പകര്‍ച്ചയായിരിക്കും കുഞ്ഞാലിമരയ്ക്കാന്‍ എന്ന കാര്യത്തില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

Zohran Mamdani: ന്യൂയോർക്കിൽ ചരിത്രം, ആദ്യ മുസ്ലീം മേയറായി മംദാനി, ട്രംപിന് കനത്ത തിരിച്ചടി

Gold Price Today: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

അടുത്ത ലേഖനം
Show comments