Webdunia - Bharat's app for daily news and videos

Install App

പുലിമുരുകനാകാന്‍ സൂര്യയും വിക്രമും തമ്മില്‍ മത്സരം, സംവിധാനം ഷങ്കര്‍ ?!

പുലിമുരുകനായി സൂര്യ, സംവിധാനം ഷങ്കര്‍ ?

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (13:43 IST)
പുലിമുരുകന്‍ തമിഴ് റീമേക്കില്‍ സൂര്യ നായകനായേക്കുമെന്നുള്ള സൂചനകള്‍ കുറച്ചു ദിവസങ്ങളായി കോടമ്പാക്കത്ത് പരക്കുന്നുണ്ട്. ഈ പ്രൊജക്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കര്‍ ഏറ്റെടുത്തേക്കുമെന്നാണ് പുതിയ ചില സൂചനകള്‍.
 
പീറ്റര്‍ ഹെയ്നില്‍ നിന്നാണ് പുലിമുരുകന്‍റെ മേന്‍‌മകള്‍ ഷങ്കര്‍ മനസിലാക്കിയതത്രേ. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള യുദ്ധം പറയുന്ന ഒരു ചിത്രം ഷങ്കര്‍ തന്‍റെ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ല. അതാണ് ഷങ്കറിനെ ഈ പ്രൊജക്ടിലേക്ക് ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
 
250 - 300 കോടി ബജറ്റില്‍ പുലിമുരുകന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഷങ്കറിന്‍റെ ചിത്രത്തില്‍ സൂര്യ ഇതുവരെ അഭിനയിച്ചിട്ടില്ല. അങ്ങനെ ഏറ്റവും വ്യത്യസ്തമായ ഒരു കോമ്പിനേഷന്‍ കൂടി ഈ സിനിമയിലൂടെ സംഭവിക്കും.
 
എന്നാല്‍ സൂര്യയ്ക്ക് പുറമേ, വിക്രം കൂടി ഈ പ്രൊജക്ടില്‍ തല്‍പ്പരനാണെന്ന റിപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്. ഷങ്കറിന് ഏറെ പ്രിയപ്പെട്ട നടന്‍ കൂടിയാണ് വിക്രം. അന്ന്യന്‍, ഐ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം പുലിമുരുകനുവേണ്ടി ഷങ്കര്‍ - വിക്രം ടീം വീണ്ടും അണിചേരുമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments