പുലിമുരുകന്‍ പണംവാരി, ആ പണം കൊടുത്ത് തലപ്പടവും വാങ്ങി!

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (15:21 IST)
പുലിമുരുകന്‍ തമിഴ് പതിപ്പ് മെഗാഹിറ്റായി മാറിയതിന്‍റെ ആഘോഷത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ബാഹുബലിക്ക് ശേഷം ഏറ്റവും മികച്ച ഓപ്പണിംഗാണ് ഇപ്പോള്‍ തമിഴകത്ത് പുലിമുരുകന് ലഭിച്ചിരിക്കുന്നത്.
 
ചിത്രത്തിന്‍റെ ത്രീഡി പതിപ്പും വ്യാപകമായി റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. വേറൊരു വിശേഷം കൂടിയുണ്ട്. തമിഴകത്തിന്‍റെ തല അജിത് നായകനാകുന്ന അടുത്ത ചിത്രം ‘വിവേകം’ കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. അതും റെക്കോര്‍ഡ് തുകയ്ക്ക്.
 
നാലേകാല്‍ കോടി രൂപയ്ക്കാണ് വിവേകം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒരു അജിത് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ്. 
 
ശിവ സംവിധാനം ചെയ്ത വിവേകത്തില്‍ അജിത് റോ ഏജന്‍റായാണ് അഭിനയിക്കുന്നത്. വിവേക് ഒബ്‌റോയിയും അക്ഷര ഹാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

അടുത്ത ലേഖനം
Show comments