Webdunia - Bharat's app for daily news and videos

Install App

അത് മോഹന്‍ലാലിന്‍റെ കഴിവല്ലെങ്കില്‍, എന്തുകൊണ്ട് എല്ലാവര്‍ക്കും പുലിമുരുകന്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല?!

ജി എസ് പ്രമേഷ്
ശനി, 22 ഒക്‌ടോബര്‍ 2016 (18:43 IST)
പുലിമുരുകന്‍ ഇത്രയും വലിയ ഹിറ്റായത് മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ കഴിവല്ല എന്നാണ് പ്രശസ്ത സംവിധായകന്‍ ജയരാജ് പറഞ്ഞിരിക്കുന്നത്. അത് സാങ്കേതികത്തികവാര്‍ന്ന ഒരു സിനിമയെ ജനം സ്വീകരിച്ചതുകൊണ്ടാണെന്നും മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ മുമ്പും പരാജയപ്പെട്ടിട്ടുണ്ടെന്നുമാണ് ജയരാജ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ ആ അഭിപ്രായപ്രകടനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഒട്ടേറെ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ളത്. ഈ ഭൂമികുലുക്കുന്ന വിജയത്തില്‍ മോഹന്‍ലാലിന് ഒരു പങ്കുമില്ലെങ്കില്‍ എന്തുകൊണ്ടാണ് എല്ലാ താരങ്ങള്‍ക്കും ഇത്രയും വലിയ വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം. പുലികളെ വേട്ടയാടുന്ന മുരുകന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ തന്നെ വേണമെന്ന് അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധം പിടിച്ചത് എന്തുകൊണ്ടാണെന്നും ചോദ്യമുയരുന്നു.

മികച്ച സാങ്കേതികനിലവാരം ഉള്ള ചിത്രമാണ് പുലിമുരുകന്‍. അത് ആരും സമ്മതിച്ചുതരുന്ന കാര്യമാണ്. എന്നാല്‍ അതുകൊണ്ടുമാത്രം ഇത്രയും വലിയ വിജയം സൃഷ്ടിക്കാനാകുമോ എന്നത് കാമ്പുള്ള ചോദ്യമാണ്. പുലിമുരുകന്‍ എന്ന കഥാപാത്രത്തിന്‍റെ ഭാവപ്രകടനങ്ങളില്‍, ആക്ഷന്‍ അവതരണങ്ങളില്‍ ഒക്കെ പാളിച്ച പറ്റിയിരുന്നെങ്കില്‍ ഈ സിനിമ മലയാളികള്‍ ഇത്രയും നെഞ്ചേറ്റുമോ? സംശയമാണ്.

വലിയ ഒരു കഥയൊന്നുമല്ല പുലിമുരുകന്‍ പറയുന്നത്. ആര്‍ക്കും പ്രവചിക്കാവുന്ന തീം തന്നെയാണ്. പുലിമുരുകന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ ഗംഭീര പ്രകടനം നടത്തിയില്ലായിരുന്നെങ്കില്‍ മറ്റ് ഘടകങ്ങള്‍ കൊണ്ട് ഈ സിനിമ ഇന്ന് കാണുന്ന വിജയം സൃഷ്ടിക്കാന്‍ കഴിയില്ലായിരുന്നു എന്ന് നിസംശയം പറയാം. മോഹന്‍ലാല്‍ മികച്ച രീതിയില്‍ അഭിനയിക്കുകയും കഥയോ സാങ്കേതിക കാര്യങ്ങളോ പാളുകയും ചെയ്തിരുന്നെങ്കിലും പരാജയം തന്നെ സംഭവിക്കും. കാസനോവ, കിംഗ് ആന്‍റ് ദി കമ്മീഷണര്‍, ബല്‍‌റാം വേഴ്സസ് താരാദാസ്, മോഹന്‍‌ജെ ദാരോ(ഹിന്ദി) തുടങ്ങിയ സിനിമകളുടെ ബോക്സോഫീസ് വിധി പരിശോധിക്കുക.

ഒരു സിനിമ വലിയ ഹിറ്റാവണമെങ്കില്‍ അതിലെ എല്ലാ ഘടകങ്ങളും നന്നാവണം. സാങ്കേതിക മികവുമാത്രം ഉണ്ടായിട്ട് കാര്യമില്ല. ഒരു ഈച്ചയെ കേന്ദ്ര കഥാപാത്രമാക്കി എസ് എസ് രാജമൌലി ‘നാന്‍ ഈ’ വമ്പന്‍ ഹിറ്റാക്കിയല്ലോ എന്ന് മറുചോദ്യം ഉയര്‍ന്നേക്കാം. അവിടെ സാങ്കേതികതയുടെ മികവുണ്ട്. പക്ഷേ സുദീപ്, സമാന്ത, നാനി തുടങ്ങിയ താരങ്ങളുടെ ഗംഭീര പ്രകടനമുണ്ട്. നല്ല ഒരു കഥയുണ്ട്. മികച്ച ഗാനങ്ങളുണ്ട്.

നല്ല സാങ്കേതിക മേന്‍‌മയോടെ ചിത്രീകരിച്ച ‘വീരം’ എന്ന സിനിമയുമായി വരുന്നതിന് മുന്നോടിയായാണ് പുലിമുരുകനെക്കുറിച്ചുള്ള ജയരാജിന്‍റെ അഭിപ്രായ പ്രകടനം. മലയാളികള്‍ക്ക് അത്രയൊന്നും പരിചിതനല്ലാത്ത കുനാല്‍ എന്ന നടനെ നായകനാക്കിയുള്ള വീരം, സാങ്കേതിക മേന്‍‌മയുടെ പകിട്ടില്‍ കേരള ബോക്സോഫീസില്‍ നിന്ന് 100 കോടിക്ക് മേല്‍ സമ്പാദിക്കട്ടെ എന്ന് ആശംസിക്കാം.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് എംആര്‍ ഹരിഹരന്‍ നായര്‍

അടുത്ത ലേഖനം
Show comments