Webdunia - Bharat's app for daily news and videos

Install App

പൃഥ്വിയുമായി മത്സരത്തിന് താല്‍പ്പര്യമില്ല, മമ്മൂട്ടി കര്‍ണന്‍ ഉപേക്ഷിച്ചു? !

മമ്മൂട്ടി കര്‍ണന്‍ ഉപേക്ഷിച്ചു? !

Webdunia
ശനി, 22 ഒക്‌ടോബര്‍ 2016 (12:35 IST)
‘കര്‍ണന്‍’ എന്ന ബിഗ് ബജറ്റ് പ്രൊജക്ട് മമ്മൂട്ടി ഉപേക്ഷിച്ചതായി സൂചന. പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ മധുപാല്‍ ചെയ്യാനിരുന്ന കര്‍ണന് മമ്മൂട്ടി പച്ചക്കൊടി കാട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്‍റെ കര്‍ണനൊപ്പം ഒരു അനാവശ്യ മത്സരത്തിന് മെഗാസ്റ്റാറിന് താല്‍പ്പര്യമില്ലെന്നാണ് വിവരം. മാത്രമല്ല, ആവശ്യമില്ലാത്ത താരതമ്യപ്പെടുത്തലുകളും മമ്മൂട്ടി ആഗ്രഹിക്കുന്നില്ലത്രേ.
 
300 കോടി ബജറ്റിലാണ് പൃഥ്വിരാജ് - ആര്‍ എസ് വിമല്‍ ടീമിന്‍റെ കര്‍ണന്‍ ഒരുങ്ങുന്നത്. അത്രയും ടെക്നിക്കല്‍ പെര്‍ഫെക്ഷനില്‍ വരുന്ന ചിത്രത്തോടാണ് മമ്മൂട്ടിച്ചിത്രവും മത്സരിക്കേണ്ടി വരിക. അപ്പോള്‍ അതിനോടൊപ്പം നില്‍ക്കുന്ന ബജറ്റിലാവണം ഈ ചിത്രവും ഒരുക്കേണ്ടത്. ഇത്രയും വലിയ മുതല്‍മുടക്കില്‍ അനാവശ്യ മത്സരങ്ങള്‍ ഉണ്ടാകുന്നത് ഇന്‍ഡസ്ട്രിക്ക് തന്നെ ഗുണകരമല്ലെന്ന നിലപാട് മമ്മൂട്ടിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
പൃഥ്വിരാജിന്‍റെ കര്‍ണന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ താന്‍ കര്‍ണന്‍ ചെയ്യേണ്ടതില്ല എന്ന നിലപാടിലേക്ക് മമ്മൂട്ടി എത്തിയതായാണ് വിവരം. രഞ്ജിത്തിന്‍റെ ‘വമ്പന്‍’ എന്ന ആക്ഷന്‍ ത്രില്ലറാണ് മമ്മൂട്ടി അടുത്തതായി ചെയ്യുന്നത്. അതിന് ശേഷം ശ്യാം ധര്‍, അഖില്‍ പോള്‍ എന്നിവര്‍ക്ക് ഡേറ്റ് കൊടുത്തിരിക്കുന്നു. 
 
എന്തായാലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പൃഥ്വി - മമ്മൂട്ടി ‘കര്‍ണന്‍ യുദ്ധ’ത്തിന് ഇതോടെ സമാപനമായിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍.

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

ആഗ്രയിലെ താജ്മഹലിന് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തതിന് കാരണം എന്താണെന്നറിയാമോ

ഇന്ത്യയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളത് നാലു ശതമാനം പേര്‍ക്ക് മാത്രം; ഒന്നാം സ്ഥാനം കാനഡയ്ക്ക്!

പ്രകൃതിവിരുദ്ധ പീഡനം : 34 കാരന് 51 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തിലും ശരീരത്തിലുടനീളം നീല പാടുകള്‍

അടുത്ത ലേഖനം
Show comments