Webdunia - Bharat's app for daily news and videos

Install App

പ്ലീസ്... സാജന്‍ പളളുരുത്തിയെ കൊല്ലരുത്; അദ്ദേഹം ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട് !

സാജൻ പള്ളൂരുത്തിയല്ല, മരിച്ചത് കലാഭവന്‍ സാജന്‍

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (11:06 IST)
നിമിഷങ്ങള്‍ കൊണ്ട് മറ്റൊരാളെ കൊല്ലാനുള്ള  എളുപ്പ മാര്‍ഗമായാണ് പലരും സോഷ്യല്‍ മീഡിയയെ കാണുന്നത്. ഷെയര്‍ ചെയ്ത് വരുന്ന വാര്‍ത്തകള്‍ എത്രയും വേഗം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ,  പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കാന്‍ ആരും തയ്യാറാകാത്തതാണ് വ്യാജ വാര്‍ത്തകള്‍ പെരുകുന്നതിന് പ്രധാന കാരണം.  
 
ഇത്തവണ മിമിക്രി കലാകാരനായ സാജന്‍ പള്ളുരുത്തിയെയാണ് സോഷ്യല്‍ മീഡിയ കൊന്നിരിക്കുന്നത്. സാജന്‍ മരിച്ചെന്ന പേരില്‍ ഫേസ്ബുക്കിലുടെയും മറ്റും അദ്ദേഹത്തിന്റെ ഫോട്ടോ വ്യാപകമായി പ്രചരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം കരള്‍ രോഗ ബാധയെത്തുടര്‍ന്ന് മരിച്ചത് കലഭവന്‍ സാജനായിരുന്നു. എന്നാല്‍ പ്രചരിച്ച ഫോട്ടോകളാവട്ടെ സാജന്‍ പള്ളുരുത്തിയുടേതുമായിരുന്നു.
 
ഇരുവരുടെയും പേരില്‍ സാജന്‍ എന്നുള്ളത് കൊണ്ടായിരിക്കാം ഇത്തവണ അബദ്ധം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സ്ഥിരം കലാപരിപാടിയായി തന്നെ മാറിയിരിക്കുകയാണ്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരണവുമായി സാജന്‍ പള്ളുരുത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലുടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments