Webdunia - Bharat's app for daily news and videos

Install App

ഫഹദ്, ദുൽഖർ, പ്രണവ്, കാളിദാസൻ ... ഒടുവിൽ വിഷ്ണുവും!

മറ്റൊരു താരപുത്രൻ കൂടി സിനിമയിൽ തുടക്കം കുറിക്കുന്നു!

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (10:25 IST)
താരപുത്രന്മാർ മലയാള സിനിമയിലേക്ക് വരുന്നത് പുത്തൻ കാഴ്ചയല്ല. ഫഹദ് ഫാസിൽ മുതൽ കാളിദാസൻ വരെ ആ നിര നീളുകയാണ്. ഇപ്പോഴിതാ മറ്റൊരു താരപുത്രൻ കൂടി ആ ലിസ്റ്റിലേക്ക് വരികയാണ്. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. 
 
സിനിമയില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസ് തീയതി നിശ്ചയിച്ചത് ഇപ്പോഴാണ്. വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഹിസ്റ്റി ഓഫ് ജോയ് യിലൂടെയാണ് വിഷ്ണു തുടക്കം കുറിക്കുന്നത്.  
 
ടൈറ്റില്‍ കഥാപാത്രമായ ജോയ്‌യെ അവതരിപ്പിക്കുന്നത് വിഷ്ണുവാണ്. ശിവപാര്‍വ്വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അപര്‍ണ്ണയും ശിവകാമിയുമാണ് നായികമാരായി എത്തുന്നത്. 
 
നിരവധി അഭിനയ പ്രതിഭകളെ സമ്മാനിച്ച വിനയന്റെ മകന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെക്‌സിക്കന്‍ അപാരതയില്‍ ടൊവിനോയുടെ സുഹൃത്തായി വേഷമിട്ട വിഷ്ണു ഗോവിന്ദാണ്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments