Webdunia - Bharat's app for daily news and videos

Install App

ബാഹുബലി 2 വന്നു, ഇനി മലയാളത്തില്‍ രണ്ട് ബാഹുബലി - രണ്ടിലും മോഹന്‍ലാല്‍ !

Webdunia
ചൊവ്വ, 2 മെയ് 2017 (15:46 IST)
ബാഹുബലി 2 ലോകമാകെ തരംഗം തീര്‍ക്കുകയാണ്. ഇതുവരെ മൊത്തം 1000 കോടിയുടെ ബിസിനസ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ ഇത്തരമൊരു അത്ഭുതം ഇതാദ്യമാണ്. എന്തായാലും ഇതിന്‍റെ തുടര്‍ച്ച ഉണ്ടാകാന്‍ പോകുന്നത് മലയാളത്തിലാണ്.
 
ബാഹുബലിയുടെ പ്രൊജക്ട് ഡിസൈനറായ സാബു സിറിള്‍ ഇനി ചെയ്യാന്‍ പോകുന്നത് രണ്ട് വമ്പന്‍ സിനിമകളാണ്. രണ്ടും മലയാളത്തിലാണ് എന്നുമാത്രമല്ല, രണ്ടിലും നായകന്‍ മോഹന്‍ലാലുമാണ്.
 
വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍, മഹാഭാരതം എന്നിവയാണ് സാബു സിറിളിന്‍റെ അടുത്ത പ്രൊജക്ടുകള്‍. ഒടിയന് 50 കോടിയാണ് ബജറ്റെങ്കില്‍ മഹാഭാരതത്തിന് 1000 കോടിയാണ് ചെലവ്.
 
ഒടിയന്‍ ഒരു ഫാന്‍റസി ചിത്രമാണെങ്കില്‍ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കിയാണ് മഹാഭാരതം ഒരുങ്ങുന്നത്. ബാഹുബലിയെക്കാള്‍ വലിയ ദൃശ്യവിസ്മയമാക്കി എങ്ങനെ മഹാഭാരതത്തെ മാറ്റാം എന്നതാണ് സാബു സിറിളിന്‍റെ മുമ്പിലുള്ള വെല്ലുവിളി.
 
അയ്യര്‍ ദി ഗ്രേറ്റ്, അമരം, അങ്കിള്‍ ബണ്‍, ധ്രുവം, അദ്വൈതം, മിന്നാരം, തേന്‍‌മാവിന്‍ കൊമ്പത്ത്, സൈന്യം, കാലാപാനി, ചന്ദ്രലേഖ തുടങ്ങിയ ഒട്ടേറെ മലയാളം ഹിറ്റുകളുടെ കലാസംവിധായകനായിരുന്നു സാബു സിറിള്‍. പിന്നീട് വിരാസത്, പുകാര്‍, ഹേ റാം, ഹേരാ ഫേരി, അശോക, ഹംഗാമ, യുവ, ഹല്‍ഛല്‍, ഗുരു, ഓം സാന്തി ഓം, രാ.വണ്‍, ക്രിഷ് 3, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്സ്, അന്നിയന്‍, എന്തിരന്‍, കാഞ്ചിവരം, ലിങ്കാ തുടങ്ങിയ അന്യാഭാഷാ സിനിമകളിലൂടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍ മാറി. ബാഹുബലി സീരീസിലൂടെ എതിരാളികളില്ലാത്ത വ്യക്തിത്വമായും സാബു സിറിള്‍ മാറി. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

അടുത്ത ലേഖനം
Show comments