ബോളിവുഡ് സുന്ദരിയെ ഒരു നോക്ക് കാണാന്‍ ഭൂമി പിളര്‍ന്നും അവന്‍ വരും! ഒടുവില്‍ സണ്ണിയും പറഞ്ഞു ‘ഓസം’

സണ്ണിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രം ഇതാണ്!

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (11:47 IST)
ബോളിവുഡ് സുന്ദരി സണ്ണി ലിയോണായിരുന്നു ഇന്നലെ കേരളത്തിലെ ചെറുപ്പക്കാരുടെ പ്രധാന സംസാരവിഷയം. സണ്ണിയെ കാണുന്നതിനായി ആയിരങ്ങള്‍ ഇന്നലെ കൊച്ചിയില്‍ എത്തിയിരുന്നു. തിരക്കു മൂലം എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ കണ്ടത്. സംഭവത്തില്‍ നിരവധി ട്രോളുകളും എത്തി. രസകരമായ ചിത്രങ്ങളായിരുന്നു കൂടുതലും. അതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് പറയുകയാണ് സണ്ണി. 
 
നടിയെ കാണാന്‍ മൊബൈല്‍ പരസ്യത്തിന്റെ ഫ്ലക്സ് കീറി നോക്കുന്ന ഒരു ആരാധകനെയാണ് സണ്ണിക്ക് കൂടുതല്‍ ഇഷ്ടമായത്. എടുത്ത ചിത്രങ്ങളില്‍ തനിക്ക് ഏറെ ഇഷ്ടപെട്ട ചിത്രം ഇതാണെന്നും പറഞ്ഞ് സണ്ണി തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുകയാണ്. രസകരമായ അടിക്കുറിപ്പുകള്‍ എഴുതാനായി മനസ്സില്‍ വരുന്നുണ്ടെന്നും സണ്ണി പറഞ്ഞു. 
 
ബോളിവുഡ് താരം സണ്ണി ലിയോണെ ഒരുനോക്ക് കാണാന്‍ ബസിന് മുകളിലും കെട്ടിടത്തിന് മുകളില്‍ വലിഞ്ഞുകയറിയവരുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് സണ്ണി ലിയോണ്‍ എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നിലുള്ള മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയത്. സണ്ണി ലിയോണിനെ ഒരുനോക്കു കാണുന്നതിനായി ആയിരങ്ങള്‍ ഇവിടെ തടിച്ചു കൂടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments