മഞ്ജു വാര്യരെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കുന്നു? മോഹന്‍ലാലും കൈവിട്ടു!

മഞ്ജു വാര്യര്‍ക്ക് ഊതി വീര്‍പ്പിച്ച ഒരു പരിവേഷം മാത്രം? തിരിച്ചടികള്‍ ശക്തമാകുന്നു

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2017 (11:08 IST)
നടിയെ ആക്രമിച്ച് സംഭവത്തില്‍ നടന്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുകയാണ്. വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന താരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ മഞ്ജു വാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് ഉന്നയിച്ചിരിക്കുന്നത്. 
 
ദിലീപിന്റെ ആരോപണങ്ങളെ ശരിവെക്കുന്നവരും ഉണ്ട്. ഈ സാഹചര്യത്തില്‍ നിരവധി പേര്‍ മഞ്ജുവിനെതിരേയും നില കൊള്ളുകയാണ്. മഞ്ജു വാര്യരുടെ താരമൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ നായകനാകുന്ന ഒടിയനില്‍ നിന്നും നടിയെ മാറ്റുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ദിലീപ് വിഷയവുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.
 
ആയിരം കോടി മുടക്കി ബി.ആര്‍. ഷെട്ടി നിര്‍മ്മിക്കുന്ന രണ്ടാം മൂഴത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് മഞ്ജുവിന് വേണ്ടി സംവിധായകന്‍ ശ്രീകുമാരമേനോന്‍ ഒരുക്കി വെച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ മഞ്ജുവിന് ഈ സിനിമയും നഷ്ടമാകുമെന്നാണ് സുചനകള്‍. മഞ്ജു വാര്യര്‍ക്ക് ഊതി വീര്‍പ്പിച്ച ഒരു പരിവേഷമാണുള്ളതെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ ആരോപിക്കുന്നത്. 
 
മഞ്ജു ഓരോ സിനിമയ്ക്കും 60 മുതല്‍ 65 ലക്ഷം വരെ ശമ്പളം വാങ്ങിക്കുന്നത് നേരത്തെ തന്നെ നിര്‍മ്മാതാക്കള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിക്ക് കാരണമായിരുന്നു. നിലവിലെ സാഹചര്യങ്ങളെ മഞ്ജു അതിജീവിക്കുമോ എന്ന് കണ്ടറിയണം. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments