Webdunia - Bharat's app for daily news and videos

Install App

മമ്മൂക്ക വേണമെങ്കില്‍ എന്റെ അച്ഛനായി അഭിനയിച്ചോട്ടെയെന്ന് മോഹന്‍‌ലാലിന്റെ നായിക!

‘ദുല്‍ഖറിന്റെ നായികയാകണം, മമ്മൂക്ക വേണമെങ്കില്‍ എന്റെ അച്ഛനായിട്ട് അഭിനയിച്ചോട്ടെ’ - ലിച്ചി പറയുന്നു

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (12:08 IST)
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് അന്ന രാജന്‍ എന്ന രേഷ്മ. ചിത്രത്തിലെ ലിച്ചിയെന്ന കഥാപാത്രം ഹിറ്റായതോടെ അന്നയെ തേടി നിരവധി ഓഫറുകളും എത്തി. സൂഷ്മതയോടെ മാത്രമേ സിനിമകള്‍ തിരഞ്ഞെടുക്കുകയുള്ളുവെന്ന് അന്ന പറയുന്നു. 
 
അന്ന രണ്ടാമത് അഭിനയിച്ചത് ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിലാണ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മേരിയെന്ന കഥാപാത്രമായി അന്ന മാറി. ആരുടെ കൂടെയാണ് ഇനി അഭിനയിക്കാന്‍ താല്‍പ്പര്യമെന്ന ചോദ്യത്തിനു ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു അന്നയുടെ മറുപടി.
സൂര്യ ടിവിയിലെ ലാഫിംഗ്‌ വില്ല എന്ന പ്രോഗ്രാമില്‍ അഥിതിയായി എത്തിയപ്പോഴായിരുന്നു അന്ന ഇങ്ങനെ പ്രതികരിച്ചത്.
 
ഒരുപാട്‌ കുസൃതി ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ഇടയില്‍ അവതാരക ജ്യോതി കൃഷ്ണ ഒരു ചോദ്യം ചോദിച്ചു. ‘മമ്മൂട്ടി, ദുൽഖർ സൽമാൻ എന്നിവരിൽ ആരുടെ കൂടെ അഭിനയിക്കാനാണ് താൽപര്യം‘ എന്നായിരുന്നു ചോദ്യം. ‘ദുൽഖറിന്റെ നായികയാവാം, മമ്മൂക്ക വേണമെങ്കിൽ എന്റെ അച്ഛനായിട്ട്‌ അഭിനയിച്ചോട്ടെ‘ എന്നായിരുന്നു അന്ന നല്‍കിയ മറുപടി. 
 
പെട്ടെന്ന് അമളി മനസിലായ അന്ന അടുത്ത പടത്തിൽ മമ്മുക്കയുടെ നായികയാവാം അതിൽ ദുൽഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്ന് കൂട്ടിച്ചേർത്തു. എന്നാല്‍, അന്നയുടെ മറുപടിയെ ജ്യോതി കൃഷ്ണ ‘ഇത്ര ബോള്‍ഡായി പറഞ്ഞ അന്നയെ അഭിനന്ദിക്കണം’ എന്നായിരുന്നു പറഞ്ഞത്.
 
വെളിപാടിന്റെ പുസ്തകത്തിനു ശേഷം ധ്യാൻ ശ്രീനിവാസന്റെ നായികയാകാൻ ഒരുങ്ങുകയാണ് താരം. സച്ചിൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ക്രിക്കറ്റിനെ കേന്ദ്രമാക്കി ഒരുക്കുന്ന ചിത്രം ഒരു റൊമാന്റിക് -കോമഡി പാക്കേജ് ആയിരുക്കുമെന്ന് സംവിധായകൻ പറഞ്ഞു. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments