മമ്മൂക്കയുടെ നായിക സെക്‌സ് വര്‍ക്കര്‍ ?; സംവിധായകന്റെ വാക്കുകള്‍ സത്യമോ ?

മമ്മൂട്ടിയുടെ നായിക സെക്‌സ് വര്‍ക്കര്‍ !

Webdunia
ഞായര്‍, 23 ജൂലൈ 2017 (16:42 IST)
വൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഹുമ ഖുറേഷി പുതിയ ചിത്രത്തില്‍ സെക്‌സ് വര്‍ക്കറായി അഭിനയിക്കുന്നു. രജനികാന്തിന്റെ കാല എന്ന ചിത്രത്തിലാണ് ഹുമ ലൈംഗിക തൊഴിലാളിയായി എത്തുന്നത്. നേരത്തെ ഈ ചിത്രത്തില്‍ ഹുമ രജനികാന്തിന്റെ നായികയായി എത്തുമെന്ന വാര്‍ത്തകളായിരുന്നു പുറത്തുവന്നത്. എന്നാല്‍ പിന്നീട് അണിയറ പ്രവര്‍ത്തകര്‍തന്നെയാണ് ആ വാര്‍ത്ത നിഷേധിച്ചത്.   
 
കാലയില്‍ രജനിയുടെ നായികയായി അഭിനയിക്കുന്നത് ഈശ്വരി റാവു ആണെന്നും വളരെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെയാണ് ഹുമ അവതരിപ്പിയ്ക്കുന്നതെന്നും സംവിധായകന്‍ പ രഞ്ജിത്താണ് വ്യക്തമാക്കിയത്. സറീന എന്ന കഥാപാത്രത്തെയാണ് ഹുമ അവതരിപ്പിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
 
കബാലിയ്ക്ക് ശേഷം രജനികാന്തിനെ നായകനാക്കി പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് കാല. ചേരിയില്‍ നിന്ന് വരുന്ന അധോലോക നായകനായിട്ടാണ് രജനികാന്ത് ഈ ചിത്രത്തില്‍ വേഷമിടുന്നത്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ മരുമകന്‍ ധനുഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. അഞ്ജലി പട്ടീല്‍, പങ്കജ് തിരുപ്പതി, സമുദ്രക്കനി തുടങ്ങിയവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

നേമത്ത് മത്സരിക്കാന്‍ ശിവന്‍കുട്ടി; പിടിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

പോറ്റിയേ കേറ്റിയേ' പാരഡി ഗാന കേസില്‍ പുതിയ ട്വിസ്റ്റ്; മുഖ്യമന്ത്രിക്ക് പുതിയ പരാതി ലഭിച്ചു

വാളയാര്‍ ചെക്ക് പോസ്റ്റില്‍ എട്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി; വന്‍ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പിടിയില്‍

അടുത്ത ലേഖനം
Show comments