Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി പട്ടാളക്കാരനാകുന്ന ഭദ്രന്‍ ചിത്രത്തിന് സംഭവിച്ചതെന്ത്? ഉടയോന് ശേഷം പ്ലാന്‍ ചെയ്തിരുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ എത്തിയതെങ്ങനെ?

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (16:09 IST)
ഭദ്രന്‍ അടുത്തതായി ഒരുക്കുന്ന സിനിമയില്‍ നായകനാകുന്നത് മോഹന്‍ലാല്‍ ആണ്. സ്ഫടികം പോലെ ഒരു ഗംഭീര സിനിമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ തിരക്കഥ മോഹന്‍ലാലിന് ഏറെ ഇഷ്ടമായി. എന്നാല്‍, ഭദ്രന്‍ യഥാര്‍ത്ഥത്തില്‍ ഒരു മമ്മൂട്ടിച്ചിത്രമാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത് എന്നത് അറിയുമോ? അത് സത്യമാണ്. ഉടയോന് ശേഷം ഭദ്രന്‍ ചെയ്യാനിരുന്നത് ഒരു മമ്മൂട്ടിച്ചിത്രമായിരുന്നു!
 
വിചിത്ര സ്വഭാവരീതികളും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുമുള്ള ഒരു പട്ടാളക്കാരന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രമായിരുന്നു മമ്മൂട്ടിക്കു വേണ്ടി ഭദ്രന്‍ ചിന്തിച്ചത്. ഒരു സമ്പൂര്‍ണ ത്രില്ലര്‍ സിനിമ. തിരക്കഥ പൂര്‍ത്തിയായതുമാണ്. എ വി അനൂപാണ് ആ ചിത്രം നിര്‍മ്മിക്കാനിരുന്നത്.
 
എന്നാല്‍ മമ്മൂട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആ ചിത്രം ഭദ്രന്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അതേപ്പറ്റി ഒരിക്കല്‍ ഭദ്രന്‍ ഒരു സിനിമാവാരികയോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
 
മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റാന്‍ താന്‍ തയ്യാറല്ലെന്നാണ് ഭദ്രന്‍ ആ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അയ്യര്‍ ദി ഗ്രേറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഭദ്രന്‍ സിനിമ ചെയ്തിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് ഭദ്രന്‍റെ സ്വപ്നമായിരുന്നു. എന്നാല്‍ മമ്മൂട്ടി പറയുന്നത് ഭദ്രന്‍ ആനയെക്കാള്‍ കുഴപ്പക്കാരനാണെന്നാണ്. “ഞാന്‍ എന്‍റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നെയുള്ള വഴി ഭദ്രന്‍ മാറുക എന്നതാണ്” - മമ്മൂട്ടി പറഞ്ഞത്രേ. പക്ഷേ, സ്വഭാവം മാറ്റാന്‍ ഭദ്രനും തയ്യാറല്ല. ഭദ്രന്‍ - മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ സിനിമ ഉടനൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് സാരം.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ അതിരൂപതയിലെ വൈദികന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala Weather: എല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യത; യെല്ലോ അലര്‍ട്ട് എട്ട് ജില്ലകളില്‍

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

ദിവസവും 10 തവണ കൊക്കെയ്ൻ, ഉറക്കഗുളികകൾ, 34കാരിയായ ഡോക്ടർ ലഹരിക്കായി ചെലവഴിച്ചത് ഒരു കോടിയോളം

അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകളിട്ട് ചൈന; പേര് മാറ്റിയത് കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യയുടെ മറുപടി

അടുത്ത ലേഖനം
Show comments