മലയാള സിനിമയിൽ ഇതാദ്യം! ആ റെക്കോർഡ് ഇനി മമ്മൂട്ടിക്ക് സ്വന്തം!

റിലീസിനു മുന്നേ ആ റെക്കൊർഡ് സ്വന്തമാക്കി മാസ്റ്റർ പീസ്!

Webdunia
ശനി, 4 നവം‌ബര്‍ 2017 (14:52 IST)
മമ്മൂട്ടിയെ നായകനാക്കി അജയ് വാ‍സുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രം ഡിസംബറിൽ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ പറയുന്നു.
 
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം തീറ്ററിലെത്താൻ ഇനിയും 50 ലേറെ ദിവസങ്ങൾ ബാക്കി എങ്കിൽ കൂടി ഇതുവരെ ചാർട്ട് ചെയ്യപ്പെട്ടത് 60ലധികം ഫാൻസ് ഷോകൾ. 230ഓളം തിയേറ്ററിൽ റീലീസ് ചെയ്യുമെന്നാണ് സൂചനകൾ. 
 
ഇപ്പോഴിതാ, മലയാള സിനിമകൾ ഇതുവരെ സ്വന്തമാക്കാത്ത ഒരു റെക്കോർഡ് നേടിയിരിക്കുകയാണ് മാസ്റ്റർപീസ്. കേരളത്തിൽ സിനിമ ചരിത്രത്തിൽ ആദ്യമായി ഗേൾസ് യൂണിറ്റ് ഫാൻസ് ഷോ വെക്കുന്നു എന്ന റെക്കോർഡ് മമ്മൂട്ടിക്കും മാസ്റ്റർ പീസിനും സ്വന്തം. ചെങ്ങന്നൂരിൽ ചിമ്മി തിയേറ്ററിലാണ് ആദ്യമായി സ്ത്രീകൾക്കായി ഒരു ഫാൻസ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ചെങ്ങന്നൂർ ലേഡീസ് യൂണിറ്റ് ആണ് ഇതിന് പിന്നിൽ.
 
അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത്തെ പടത്തിലും അദ്ദേഹത്തോടൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് അജയ് പറയുന്നു. ‘മാസ്സ് പടങ്ങൾ ആണ് എന്നും എനിക്ക് ഏറെയിഷ്ടമെന്ന് അജയ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 
 
'ആറു ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ആറും വ്യത്യസ്ത രീതിയിൽ ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. നാലു ഫൈറ്റ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്‘ - അജയ് പറയുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments