മലയാളത്തിലെ മറ്റ് താരങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഉയരത്തില്‍ മമ്മൂട്ടി!

ഇതും മമ്മൂട്ടിക്ക് സ്വന്തം!

Webdunia
ശനി, 12 ഓഗസ്റ്റ് 2017 (10:05 IST)
മലയാളത്തിന്റെ അഭിമാനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. ഇന്ത്യയില്‍ നിന്നും ഓസ്കാര്‍ ലഭിക്കാന്‍ സാധ്യതയുള്ള ഏറ്റവും മികച്ച 15 അഭിനേതാക്കളില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുമുണ്ട്. 
 
മലയാളികള്‍ക്ക് മൊത്തം അഭിമാനിക്കാനുള്ള വകയാണിത്. ദി സിനിമഹോളിക്ക് എന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം ദീര്‍ഘകാലം നടത്തിയ സര്‍വേയിലാണ് കമല്‍‌ഹാസനൊപ്പം മമ്മൂട്ടിയും ഉള്‍പ്പെട്ടിരിക്കുന്നത്. ഏറ്റവും മികച്ച 15പേരുടെ പട്ടികയാണ് ഇവര്‍ പുറത്തുവിട്ടിരിക്കുന്നത്.
 
പഴയകാല നടി നര്‍ഗിസ് ഒന്നാമതെത്തിയ പട്ടികയില്‍ മമ്മൂട്ടി ഏഴാം സ്ഥാനത്താണ്. രണ്ടാമത് കമല്‍ഹാസനും. ബലരാജ് ഷാഹിനി, നസറുദ്ദീന്‍ ഷാ എന്നിവര്‍ക്ക് പിന്നാലെയാണ് മമ്മൂട്ടി ലിസ്‌ററിലിടം പിടിച്ചത്. അതേസമയം, മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് ആദ്യ 15ല്‍ ഇടം പിടിക്കാനായില്ല. 
 
അതേസമയം, ഏറ്റവും മികച്ച 20 ഇന്ത്യന്‍ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ ചിത്രമുണ്ട്. 17ആമതായി മേഹന്‍ലാലിന്റെ ദ്യശ്യം തെരഞ്ഞെടുത്തു. ഈ ലിസ്റ്റില്‍ നിവിന്‍ പോളിയുടെ പ്രേമം 14ആമതായി ഇടം പിടിച്ചു. അമീര്‍ ഖാന്റെ ലഗാനാണ് ഈ വിഭാഗത്തില്‍ ഒന്നാമത്‌.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: നടിയെ ആക്രമിച്ച കേസ്, ഡിസംബര്‍ എട്ടിനു വിധി; ദിലീപിനു നിര്‍ണായകം

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

അടുത്ത ലേഖനം
Show comments