Webdunia - Bharat's app for daily news and videos

Install App

മാജിക്കല്‍ റിലയിസവുമായി മൂത്തോന്‍ ! നിവിന്‍ ചിത്രത്തിന്റെ പ്രത്യേകത ഇതാണ്!

നിവിന്റെ കരിയറിലെ മികച്ച സിനിമയാകും ‘മൂത്തോന്‍’ എന്നുറപ്പ്!

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (10:16 IST)
മിനിമം ഗ്യാരണ്ടിയുള്ള നടനാണ് നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ നിവിന്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിവിന്‍ പോളിക്ക് ഒരു പ്രത്യേക കഴിവുണ്ട്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായിക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യാഥാര്‍ത്ഥ്യവും മാജിക്കല്‍ റിയലിസവും ചേര്‍ന്ന സിനിമയാണ് ഇതെന്ന് നിവിൻ തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനിടെ ചിത്രത്തെ കുറിച്ച് പുതിയ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്.
 
തന്റെ സഹോദരനെ അന്വേഷിച്ച് പോവുന്ന ലക്ഷദ്വീപിലുള്ള ബാലന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയ്ക്ക് വേണ്ടി പ്രമുഖ സംവിധായകന്റെ കീഴില്‍ നിവിന്‍ പോളി അഭിനയ പഠനത്തിന് പോയിരുന്നതും വാര്‍ത്തയായിരുന്നു. അടുത്തൊരു അഭിമുഖത്തിനിടെ നിവിന്‍ പോളിയാണ് സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞത്.
 
ചിത്രത്തിന് വേണ്ടി പ്രശസ്ത അഭിനയ പരിശീലകന്റെ കീഴില്‍ നിവിൻ അഭിനയം പരിശീലിച്ചു. ശരീര ഭാഷയെക്കുറിച്ചും കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കണമെന്നതിനെക്കുറിച്ചും നിവിന്‍ പോളി പരിശീലനം നേടി. അതുല്‍ മോറിയ എന്ന പ്രശശ്ത പരിശീലകന്റെ കീഴില്‍ നിന്നാണ് നിവിന്‍ പോളി അഭിനയ പഠനം പൂര്‍ത്തിയാക്കിയത്. 
 
ബോളിവുഡ് ഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപും സംവിധായകനും ഗീതുവിന്റെ ഭർത്താവുമായ രാജീവ് രവിയും ഉൾപ്പെടെയുള്ളവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. മികച്ച പിന്നണി പ്രവര്‍ത്തനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments