മോഹൻലാലും മമ്മൂട്ടിയും വെറുതേ വിട്ടു, പക്ഷേ ആമിർ പണി കൊടുത്തു!

കെ ആർ കെ ആത്മഹത്യ ചെയ്യുമോ?

Webdunia
ശനി, 4 നവം‌ബര്‍ 2017 (08:01 IST)
സിനിമാ മേഖലയിലെ പ്രമുഖരെ പരിഹസിച്ച് ശ്രദ്ധേയമാകുന്ന ആളാണ് കെ ആർ കെ എന്ന കമാൽ ആർ ഖാൻ. കെ ആര്‍ കെയുടെ ട്വിറ്റര്‍ അമ്പുകളുടെ ഇരയാകാത്തവരായി ആരും തന്നെയില്ല. അമിതാബ് ബച്ചനും ഷാരൂഖ് ഖാനും മുതല്‍ ഇങ്ങ് മലയാളത്തിലെ മോഹന്‍ലാലും മമ്മൂട്ടിയും വരെ ആ ലിസ്റ്റില്‍ പെടും.
 
എന്നാൽ, ഇപ്പോഴിതാ കെ ആർ കെയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ചിരിക്കുകയാണ്. ആമിര്‍ ഖാന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തേ മമ്മൂട്ടിയേയും മോഹൻലാലിനേയും വരെ കെ ആർ കെ ട്രോളിയിരുന്നു. എന്നാൽ, മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ഇതിനോട് ഒന്നും തന്നെ പ്രതികരിച്ചില്ല. പക്ഷേ ആമിർ ഖാൻ അങ്ങനെയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ.
 
ട്വിറ്റർ പൂട്ടിച്ചതിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി കമാല്‍ ആര്‍ ഖാന് ഇന്നലെ രംഗത്തെത്തിയിരുന്നു‍. സസ്‌പെന്‍ഡ് ചെയ്‌ത തന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് കെആര്‍കെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
 
ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് കെആര്‍കെയുടെ ആരോപണം.
 
“ട്വിറ്റര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് ഞാന്‍ അപേക്ഷിക്കുന്നു. പതിനഞ്ച് ദിവസത്തിനുള്ളില്‍ എന്റെ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എന്റെ മരണത്തിന് ഉത്തരവാദി ട്വിറ്റര്‍ ഇന്ത്യ ആയിരിക്കും. എന്റെ കൈയില്‍ നിന്ന് ലക്ഷക്കണക്കിന് പണം ഈടാക്കിയതിന് ശേഷമാണ് അക്കൗണ്ട് മരവിപ്പിച്ചത് ”- എന്നും കെആര്‍കെ വ്യാക്തമാക്കി.
 
നിലവിലിപ്പോള്‍ കെആര്‍കെ ബോക്സ് ഓഫീസ് എന്ന ഒരു അക്കൗണ്ട് മാത്രമാണ് കമാൽ ആർ ഖാന് സ്വന്തമായുള്ളത്.
 
ബോളിവുഡിലെ സൂപ്പര്‍താരമായ ആമീര്‍ ഖാനെതിരെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെതിരെയും  ട്വിറ്ററിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തത്. സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സസ്പെന്‍സ് കെആര്‍കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിറിനെ ചൊടിപ്പിച്ചത്.

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

അടുത്ത ലേഖനം
Show comments