Webdunia - Bharat's app for daily news and videos

Install App

രണ്ടുതവണ പരാജയം, മമ്മൂട്ടിയുടെ കാര്യത്തില്‍ ജീത്തുജോസഫ് എന്ന് വിജയിക്കും?!

Webdunia
ചൊവ്വ, 9 മെയ് 2017 (11:14 IST)
കുറ്റാന്വേഷണ സിനിമകളില്‍, സസ്പെന്‍സ് ത്രില്ലറുകളില്‍ ഏറ്റവുമധികം അഭിനയിക്കുകയും അവയെല്ലാം വിജയിപ്പിക്കുകയും മലയാള സിനിമയിലെ നാഴികക്കല്ലാക്കി മാറ്റുകയും ചെയ്തിട്ടുള്ള താരമാണ് മമ്മൂട്ടി. സേതുരാമയ്യരും ബല്‍‌റാമും ജോസഫ് അലക്സുമൊക്കെ അവയില്‍ ചില ഉദാഹരണങ്ങള്‍. ഇക്കാര്യം ഏറ്റവും നന്നായി അറിയുന്നയാളാണ് സംവിധായകന്‍ ജീത്തു ജോസഫ്.
 
അതുകൊണ്ടാണ് അദ്ദേഹം മമ്മൂട്ടിയെ മനസില്‍ കണ്ട് രണ്ട് തിരക്കഥകള്‍ രചിച്ചത്. മെമ്മറീസും ദൃശ്യവും. രണ്ടിലും മമ്മൂട്ടിയുടെ ഡേറ്റ് ജീത്തുവിന് ലഭിച്ചില്ല. ആ സമയത്തെ മമ്മൂട്ടിയുടെ തിരക്കും മറ്റ് കാരണങ്ങളുമായിരുന്നു ആ ചിത്രങ്ങള്‍ മമ്മൂട്ടിച്ചിത്രങ്ങളായി മാറാന്‍ കഴിയാതിരുന്നതിന്‍റെ കാരണം.
 
ദൃശ്യവും മെമ്മറീസും പിന്നീട് മലയാളത്തിലെ വമ്പന്‍ ഹിറ്റുകളായി മാറി. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ നടത്തിയ രണ്ടുശ്രമങ്ങള്‍ പരാജയപ്പെട്ട ജീത്തുവിന് ഇപ്പോഴും മമ്മൂട്ടിയെ നായകനാക്കിയുള്ള ഒരു സിനിമ എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. 
 
ഇപ്പോള്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയുടെ തിരക്കഥാജോലികളിലാണ് ജീത്തു. അതിന് ശേഷം മോഹന്‍ലാലിന്‍റെയും കാവ്യാമാധവന്‍റെയും പ്രൊജക്ടുകളുണ്ട്. അതും കഴിഞ്ഞാല്‍ മമ്മൂട്ടി - ജീത്തു ജോസഫ് ടീമിന്‍റെ ഒരു സിനിമ സംഭവിക്കാനുള്ള സാധ്യതയുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കാം.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; രാത്രി അതിതീവ്രമഴ

തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മാനേജരെ പിരിച്ചുവിട്ട് സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മുന്നറിയിപ്പ്! നിങ്ങള്‍ വ്യാജ ഉരുളക്കിഴങ്ങാണോ വാങ്ങുന്നത്? എങ്ങനെ തിരിച്ചറിയാം

ശബരി എക്പ്രസ് ട്രെയിൻ സെപ്റ്റംബർ 9 മുതൽ സൂപ്പർഫാസ്റ്റ്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

അടുത്ത ലേഖനം
Show comments