Webdunia - Bharat's app for daily news and videos

Install App

ലാലിനെപ്പോലെയല്ല, അവന്റേത് ഒരു പ്രത്യേക സ്വഭാവമാണ്; പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍ വൈറലാകുന്നു

പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

Webdunia
വെള്ളി, 2 ജൂണ്‍ 2017 (15:00 IST)
കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമാ ലോകത്തെ സംസാര വിഷയമാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റത്തിന് അക്ഷമരായി കാത്തിരിക്കുകയാണ് എല്ലാ ആരാധകരും. ജീത്തു സംവിധാനം ചെയ്യുന്ന ആ ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
 
പ്രണവിനെ കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നൂറ് നാവാണ്. പ്രണവിന്റെ ലാളിത്യത്തെ കുറിച്ചും ലളിത ജീവിതത്തെ കുറിച്ചുമെല്ലാം ജീത്തു ജോസഫ്, കമല്‍ ഹസന്‍, ദിലീപ് എന്നിങ്ങനെയുള്ള പ്രമുഖരെല്ലാം വാചാലരായിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മോഹന്‍ലാലിന്റെ മകനെ കുറിച്ച് പറയുന്നു. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മമ്മൂട്ടി തന്റെ ഉറ്റസുഹൃത്ത് മോഹന്‍ലാലിന്റെ മകനെ കുറിച്ച് സംസാരിച്ചത്.   
 
എനിക്ക് ദുല്‍ഖറിനെ പോലെ തന്നെയാണ് പ്രണവും എന്നാണ് മമ്മൂട്ടി പറയുന്നത്. പ്രണവിന് ഒരു പ്രത്യേക സ്വഭാവമാണെങ്കിലും വളരെ നിഷ്‌കളങ്കനാണെന്നും മമ്മൂട്ടി അഭിപ്രായപ്പെടുന്നു. നേരത്തെ തന്നെ സിനിമയിലേക്ക് വരേണ്ടതായിരുന്നു അവന്‍. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിന് കഴിഞ്ഞില്ല. സിനിമാ ലോകത്തേക്ക് എത്തിയാല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രണവിന് തന്റേതായ വ്യക്തിമുന്ത്ര പതിപ്പിയ്ക്കാന്‍ സാധിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
 
അച്ഛന്റെ താരപദവിയുടെ വെളിച്ചത്തിലല്ല പ്രണവ് ഇപ്പോള്‍ നില്‍ക്കുന്നത്. സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കി ഹിമാലയന്‍ യാത്രകള്‍ നടത്തുന്നതിലും പുസ്തകങ്ങള്‍ വായിക്കുന്നതിലുമൊക്കെയാണ് അദ്ദേഹത്തിന് താത്പര്യം. വിലകുറഞ്ഞ വസ്ത്രങ്ങളും ലളിതമായ ജീവിതവുമാണ് പ്രണവിന്റെ രീതി. ഇതൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാര വിഷയം.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി; മെയ് 18 വരെ നീട്ടി

കുതിപ്പിന്റെ കേരള മോഡല്‍; നൂതന നിലവാരത്തിലുള്ള അറുപതില്‍ അധികം റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാനത്ത് 1157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യരല്ലെന്ന് ബാര്‍ കൗണ്‍സില്‍

കണ്ണൂരില്‍ 88കാരിയോട് ക്രൂരത, തലചുമരില്‍ ഇടിപ്പിച്ചു; കൊച്ചു മകനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴയില്‍ കോളറ ലക്ഷണങ്ങളോടെ ഒരു മരണം; ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments