Webdunia - Bharat's app for daily news and videos

Install App

'ലാലൊരു ആൽ നട്ടു'; പക്ഷേ പണിപാളി!

മരം നടീൽ വെറുമൊരു ഷോ മാത്രമാകുന്നു?

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (09:41 IST)
പരിസ്ഥിതി ദിനമായ ജൂൺ 5ന് പ്രശസ്തർ എല്ലാവരും മരം നട്ടിരുന്നു. മരംനടീലുമായി ബന്ധപ്പെട്ടുള്ള തമാശകൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. ഇവർക്കിടയിലേക്കാണ് മോഹൻലാലും ലാൽ ജോസും എത്തിപ്പെട്ടത്. മോഹല്‍ലാലിന്റേയും ലാല്‍ ജോസിന്റേയും മരം നടീലിന് സോഷ്യൽ മീഡിയകളിൽ പരിഹാസ വർഷമാണ്.
 
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിന്റെ രസതന്ത്ര വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്‍പിലെ വിശാലമായ മുറ്റത്തായിരുന്നു മോഹന്‍ ലാല്‍ ആല്‍മരം നട്ടത്. രണ്ട് മീറ്റര്‍ വ്യത്യാസത്തില്‍ ഒരു ആര്യവേപ്പ് സംവിധായകന്‍ ലാല്‍ ജോസും നട്ടു. മരം നടീല്‍ വെറും ഒരു ഷോ മാത്രമായി പലരും കാണുകയാണോ എന്നും ചിലർ ചോദിച്ചു തുടങ്ങി.
 
ഇതോടെ ഇവര്‍ ബോണ്‍സായ് തൈകളാണോ നടുന്നത് എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയയില്‍ ചിലര്‍ എത്തി. ആല്‍മരവും ആരിവേപ്പും രണ്ട് മീറ്റര്‍ വ്യത്യാസത്തില്‍ നടുന്ന ഇവരെ എന്തുചെയ്യണമെന്നാണ് ചിലരുടെ ചോദ്യം.
 
ലാല്‍ വൃക്ഷത്തെ നട്ടപ്പോള്‍ ചുറ്റും കൂടിനിന്നവര്‍ ഹര്‍ഷാരവം മുഴക്കുകയായിരുന്നു. അവരെ നോക്കി ലാല്‍ ‘ലാലൊരു ആല്‍ നട്ടു’ എന്നുകൂടി പറഞ്ഞപ്പോള്‍ കൈയടിക്കൊപ്പം കൂട്ടച്ചിരിയുമായി. നാം ഓരോരുത്തരും വൃക്ഷങ്ങളെ പരിപാലിക്കാന്‍ മുന്നിട്ടിറങ്ങണമെന്നായിരുന്നു ലാലിന്റെ വാക്കുകൾ.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

അടുത്ത ലേഖനം
Show comments