Webdunia - Bharat's app for daily news and videos

Install App

വിമാനാപകടം: ഷാരൂഖ് ഖാന്‍ കൊല്ലപ്പെട്ടു ? ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമങ്ങള്‍ !

ഷാരൂഖ് ഖാന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (15:17 IST)
വ്യാജ മരണവാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഇക്കാലത്ത് ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഇത്തരം സംഭവങ്ങളുടെ ഇരകളാകുന്നതാകട്ടെ ഭൂരിഭാ‍ഗവും സിനിമാ താരങ്ങളുമായിരിക്കും എന്നതാണ് വസ്തുത. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടി ശ്വേത തിവാരി മരിച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബോളിവുഡിന്റെ സ്വന്തം കിംങ് ഖാന്‍ മരിച്ചു എന്നതാണ് പുതിയ വാര്‍ത്ത. 
 
ഒരു ഫ്രഞ്ച് മാധ്യമമാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് തുടക്കമിട്ടത്. പാരിസിലുണ്ടായ വിമാനാപകടത്തില്‍ ഷാരൂഖ് ഖാന്‍ കൊല്ലപ്പെട്ടുവെന്ന വര്‍ത്ത ഒരു വെബ്സൈറ്റും റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ താരത്തിന്റെ മരണത്തില്‍ അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. തുടര്‍ന്നാണ് താരത്തിന്റെ മരണ വാര്‍ത്ത തീപോലെ പടര്‍ന്ന് പിടിച്ചത്.
 
‘ബിസിനസ് ആവശ്യങ്ങള്‍ക്കും മകളുടെ പിറന്നാള്‍ ആഘോഷിക്കാനുമായി യാത്ര ചെയ്തതായിരുന്നു ഷാരൂഖ്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം അപകടത്തില്‍പ്പെട്ടത്. താരത്തിന്റെ മരണത്തില്‍ ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ ഖേദം രേഖപ്പെടുത്തി. മാത്രമല്ല ഇന്ത്യയിലെ സൂപ്പര്‍ താരത്തിന്റെ മരണം ആരാധകരെയൊട്ടാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണെ’ന്നും ആ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത

അടുത്ത ലേഖനം
Show comments