ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് മിത്ര കുര്യന്. എങ്കിലും ദിലീപ് നായകനായ ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് മിത്ര മലയാളികള്‍ക്ക് സുപരിചിതയായത്. നയന്‍താര പ്രണയിച്ച ദിലീപിനെ ചതിയിലൂടെ തട്ടിയെടുക്കുന്ന സേതുലക്ഷ്മി എന്ന കഥാപാത്രത്തെയായിരുന്നു മിത്ര അതില്‍ അവതരിപ്പിച്ചത്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോളും മിത്രതന്നെയായിരുന്നു ആ വേഷം ചെയ്തത്.
ബോഡി ഗാര്‍ഡിന് ശേഷം ലേഡീസ് ആന്റ് ജെന്റില്മാന്, ഗ്രാന്റ്മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലും മിത്ര ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹ ശേഷം എല്ലാ നായികമാരെയും പോലെ ഈ നടിയും ഇന്റസ്ട്രി വിടുകയാണുണ്ടായത്. ഇപ്പോഴിതാ രണ്ട് വര്‍ഷത്തെ ഇടുവേളയ്ക്ക് ശേഷം മിത്ര കുര്യന് അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. കവടിയും വിത്തും എന്ന ചിത്രത്തിലൂടെയാണ് മിത്രയുടെ മടങ്ങിവരവ്.
തമിഴ്നടന്‍ ശ്രീകാന്താണ് ഈ ചിത്രത്തിലെ നായകന്. നവാഗതനായ അരുണ്‍ നിശ്ചലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു മിത്ര കുര്യന്റെ വിവാഹം. പ്രശസ്ത കീബോര്‍ഡ് പ്ലെയര്‍ സ്റ്റീഫന്‍ ദേവസ്യയുടെ ട്രൂപ്പിലെ കലാകാരനായ വില്യം ഫ്രാന്‍സിസാണ് മിത്രയുടെ ഭര്‍ത്താവ്. സ്റ്റേജ് ഷോയ്ക്കിടെ പരിചയപ്പെട്ട മിത്രയുടെയും വില്യമിന്റെയും സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തിയത്.