വെളിപാടിന്റെ പുസ്തകവും ദിലീപും! ലാലൂ... നിങ്ങളാണ് ദിലീപേട്ടന്റെ ഉത്തമസ്നേഹിതന്‍! - ശൈലന്റെ പോസ്റ്റ്

മോഹന്‍ലാലിന് ലാല്‍ ജോസിന്റെ എട്ടിന്റെ പണി, അതാണ് വെളിപാടിന്റെ പുസ്തകമെന്ന് ശൈലന്‍!

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (12:23 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളില്‍ മുന്നേറുകയാണ്. ശരിക്കും സംവിധായകന്‍ ലാല്‍ ജോസ് നല്‍കുന്ന എട്ടിന്റെ പണിയാണ് ചിത്രമെന്ന് ശൈലന്‍ പറയുന്നു. ഫാന്‍-മെയ്ഡ് തള്ളലുകള്‍ക്കൊക്കെക്കൂടിയുള ഒരു കട്ട്-ത്രോട്ട് ട്രോളാണ് ലാൽജോസിന്റെ ഈ പുസ്തകമെന്നാണ് ശൈലന്‍ പറയുന്നത്.
 
ശൈലന്റെ വരികളിലൂടെ:
 
വെളിപാട്-1
ലാലേട്ടന്റെ പെര്‍ഫോമര്‍സ് കണ്ട് കട്ട് പറയാന്‍ മറന്ന് കുന്തം വിഴുങ്ങിനില്‍ക്കുന്ന സംവിധായകര്‍. കിളിപോയി നില്‍ക്കുന്ന ക്രൂ മെമ്പേഴ്സ്. ക്യാരക്റ്ററില്‍ നിന്ന് ഇറങ്ങിപ്പോരാനാവാതെ അരമണിക്കൂറോളം വിങ്ങി പ്പൊട്ടിക്കരഞ്ഞ് തലകുമ്പിട്ട് തേങ്ങുന്ന ലാലേട്ടന്‍. ഇത്രയും കാലമുള്ള ഇത്തരം ഫാന്‍-മെയ്ഡ് തള്ളലുകള്‍ക്കൊക്കെ  മറുപടിയായുള്ള ഒരു കട്ട്-ത്രോട്ട് ട്രോളാണ് ലാല്‍ജോസിന്റെ പുസ്തകം.
 
വെളിപാട് -2
ഏതെങ്കിലും സില്‍മയില്‍ അനൂപ് മേനോന്‍ ഒന്ന് മിനുപ്പ് കൂടി വന്നാല്‍ അപ്പൊക്കേറി ലാലേട്ടനെ അനുകരിക്കുന്നു. എന്ന ഭക്തര്‍കളുടെ ചൊറിച്ചില്‍. ലാലേട്ടന്റെ പ്രേതമെന്ന് നിരന്തരം മേനോന് കേള്‍ക്കേണ്ടി വരുന്ന പഴി. ഇവയ്ക്കെല്ലാം കൂടി പുസ്തകം തുറന്ന് ലാല്‍ജോസിന്റെ എട്ടിന്റെ പണി. പകുതിയിലധികം നേരം അനൂപ്മേനോനായി അഭിനയിക്കാന്‍ വിധിക്കപ്പെടുന്ന ലാലേട്ടനും അതുകണ്ടിരിക്കേണ്ടിവരുന്ന ഭക്തര്‍കളും.
 
വെളിപാട്-3
അനൂപ്മേനോന്റെ ക്യാരക്റ്ററില്‍ നിന്നും ഇറങ്ങിപ്പോരാനാവാതെ പ്രാന്തുപിടിച്ച് ചികില്‍സയിലാകുന്ന ലാലേട്ടന്‍.
അതും പള്ളീലച്ചനായ ലാലേട്ടന്‍. ആലോചിക്കുമ്പോള്‍ ചിറിച്ച് ചാവാന്‍ ഒരുപാടുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തവുമുണ്ട്. (അവന്മാർക്ക് വറൈറ്റി വേണമത്രേ... വറൈറ്റി..)
 
ലാലൂ... 
നിങ്ങളാണ് ഉത്തമസ്നേഹിതന്‍...
ദിലീപേട്ടന്റെ ഉത്തമസ്നേഹിതന്‍..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments