സോഷ്യല്‍ മീഡിയയില്‍ മണിക്കെതിരെ പരിഹാസം; യുവാവിന് ചുട്ട മറുപടി നല്‍കി അനുമോള്‍

മണിയെ പരിഹസിച്ച യുവാവിന് കിട്ടിയ ഒരു പണിയേ...

Webdunia
ശനി, 22 ജൂലൈ 2017 (07:28 IST)
മണി എന്നു പറയുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ വരിക കലാഭവന്‍ മണിയെ ആയിരിക്കും. എന്നാല്‍, ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ നെഞ്ചിലേക്ക് കയറിയ മറ്റൊരു മണിയുണ്ട്. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മണി.
 
മണി വീണ്ടും അഭിനയിക്കാനെത്തുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന മണി ഇത്തവണ നായകനാണ്. ഉടലാഴം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണികൃഷ്ണന്‍ ആവളയാണ്. അനുമോള്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. 
 
ചിത്രത്തിന്റെ പോസ്റ്റര്‍ അനുമോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഈ പോസ്റ്ററിന്റെ താഴെ മണിയെ പരിഹസിച്ചെഴുതിയ യുവാവിന് അനുമോള്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
 
കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമക്ക് വേണ്ടത്, അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല എന്നായിരുന്നു അനുമോളുടെ മറുപടി. വര്‍ണവിവേചനം നടത്തിയയാള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടി അര്‍ഹിക്കുന്നത് തന്നെ എന്നാണ് സോഷ്യല്‍ മീഡിയയിലെ പലരും അഭിപ്രായപ്പെട്ടത്.

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments