സൌന്ദര്യമെന്നാല്‍ മമ്മൂട്ടിയാണ്, സിനിമ മാത്രമല്ല കാരണം: സലിം കുമാര്‍

ജീവിതത്തില്‍ ഒരു കരടും മമ്മൂട്ടി വീഴ്ത്തിയിട്ടില്ല: സലിം കുമാര്‍

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (15:14 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൌന്ദര്യത്തെ കുറിച്ച് എല്ലാവര്‍ക്കും മതിപ്പാണ്. നിത്യയൌവ്വനമെന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. രഹസ്യം എന്താണെന്ന് അറിയാമെങ്കിലും ഏതൊരു അഭിമുഖത്തിലും ‘മമ്മൂക്കയുറ്റെ ഈ ജ്വലിക്കുന്ന സൌന്ദര്യത്തിനു പിന്നിലെന്താണ്’ എന്ന് ചോദിച്ചില്ലെങ്കില്‍ അവതാരകര്‍ക്ക് അഭിമുഖം അവസാനിപ്പിക്കാന്‍ കഴിയില്ല എന്നായിരിക്കുകയാണ്. എവിടെ ചെന്നാലും മെഗാസ്റ്റാര്‍ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണിത്. 
 
ഇപ്പോഴിതാ, മമ്മൂട്ടിയുടെ സൌന്ദര്യത്തെ കുറിച്ച് പറയുകയാണ് നടന്‍ സലിം കുമാര്‍. സൌന്ദര്യമെന്നാല്‍ മമ്മൂട്ടിയാണെന്നാണ് സലിം കുമാര്‍ പറയുന്നത്. അതിനൊരു കാരണവുമുണ്ടത്രേ. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം സൌന്ദര്യം തുളുമ്പുന്നവയാണ്. കുടുംബനാഥനും, കാമുകനും, ഭര്‍ത്താവും, ചരിത്ര പുരുഷനും എല്ലാം മാതൃകാ പുരുഷനായിട്ടായിരുന്നു അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. 
 
സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അദ്ദേഹം ഒരു കരടും വീഴ്ത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. വെളുവെളെ വെളുത്തിരിക്കുന്നതല്ല സൌന്ദര്യമെന്നും മനസ്സിനും ഒരു സൌന്ദര്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments