Webdunia - Bharat's app for daily news and videos

Install App

‘അച്ഛന്‍ ജീവിതത്തിലും ഒരു ‘മഹാദേവന്‍’ ആയിരുന്നു! അമ്മ പക്ഷേ അങ്ങനായിരുന്നില്ല’ ; മുകേഷ് - സരിത ബന്ധത്തെ കുറിച്ച് മകന്‍ പറയുന്നു

ശ്രാവണ്‍ ആദ്യമായി മനസ്സ് തുറക്കുന്നു

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (08:02 IST)
മുകേഷിന്റേയും സരിതയുടെയും മകനാണ് ശ്രാവണ്‍. ശ്രാവണ്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് 'കല്യാണം'. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ മാസം കഴിഞ്ഞിരുന്നു. വേര്‍പിരിഞ്ഞെങ്കിലും മകന്റെ സിനിമക്കായി മുകേഷും സരിതയും ഒരുമിച്ച് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അച്ഛനമ്മമാരെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്രാവണ്‍. 
 
മുകേഷും സരിതയും അവരുടെ സിനിമകളിലേത് പോലെ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലുമെന്ന് ശ്രാവണ്‍ പറയുന്നു. അഭിനയിച്ച സിനിമകളില്‍ കൂടുതലും സെന്റിമെന്റ്സും ഇമോഷണലും ആയ കഥാപാത്രത്തെയാണ് സരിത അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, മുകേഷിന്റെ ആയുധം കോമഡിയാണ്. സിനിമയിലും ജീവിതത്തിലും. 
 
മുകേഷിന്റെ കോമഡി ചിത്രങ്ങളില്‍ എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയാണ്. എന്നാല്‍, ഇന്‍ ഹരിഹര്‍ നഗര്‍, ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്നീ ചിത്രത്തിലെ ‘മഹാദേവന്‍’ ആയിരിക്കും ഒരുപടി മുന്‍പില്‍. ഇതേ മഹാദേവനെ പോലെ തന്നെയാണ് മുകേഷ് വീടിനുള്ളിലും പുറത്തുമെന്ന് സാരം.
 
അമ്മ ഏറെ സ്‌നേഹം തന്നിട്ടാണ് തന്നെ വളര്‍ത്തിയതെന്നും അതിനാല്‍ അമ്മയെ മറ്റ് എന്തിനേക്കാളും അന്ധമായി തന്നെ വിശ്വിസിക്കുകയാണെന്നും ശ്രാവണ്‍ പറയുന്നു. അടുത്തിടെ ഗ്രഹലക്ഷ്മിയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് ശ്രാവണ്‍ ഇക്കാര്യങ്ങള്‍ തുറന്ന് സംസാരിച്ചത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments