‘അച്ഛന്‍ മകളെ തേടുന്നു’ എന്നുപറഞ്ഞു, അതോടെ പൃഥ്വിക്ക് ആകാംക്ഷയായി!

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (17:12 IST)
മലയാള സിനിമയില്‍ പൃഥ്വിരാജ് എന്ന നടന്‍ എന്തുകൊണ്ടും വ്യത്യസ്തനാണ്. ശക്തമായ നിലപാടുകള്‍, ശക്തമായ സിനിമകള്‍ ഇതൊക്കെ പൃഥ്വിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നു.
 
ഓണച്ചിത്രങ്ങളില്‍ ‘ആദം ജൊവാന്‍’ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി വിജയം കണ്ടു. ജിനു ഏബ്രഹാം സംവിധാനം ചെയ്ത സിനിമയ്ക്ക് മലയളത്തില്‍ പൂര്‍വമാതൃകകള്‍ ഇല്ലായിരുന്നു. എങ്കിലും പൃഥ്വി അത് മനസിലാക്കുകയും ആ സിനിമയുടെ ഭാഗമായി കൂടെ നില്‍ക്കുകയും ചെയ്തു.
 
“എന്ത് കഥയും അദ്ദേഹത്തോട് പറയാം. ക്ഷമയോടെ കേട്ടിരിക്കും. ചേരുന്നതല്ലെന്ന് തോന്നിയാല്‍ ബഹുമാനത്തോടെ നിരസിക്കും. പുതിയ കാര്യങ്ങളും ആശയങ്ങളും ധൈര്യത്തോടെ അദ്ദേഹത്തോട് അവതരിപ്പിക്കാം. ഈ ചിത്രം തന്നെ ‘അച്ഛന്‍ മകളെ തേടുന്നു’ എന്ന പശ്ചാത്തലത്തിലുള്ളതാണെന്ന് മാത്രമാണ് പറഞ്ഞത്. എന്നിട്ടും അതിന്‍റെ കഥ കേള്‍ക്കാന്‍ അദ്ദേഹത്തിന് ആകാംക്ഷയായിരുന്നു” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ജിനു ഏബ്രഹാം വെളിപ്പെടുത്തി.
 
പൃഥ്വിയുടെ തകര്‍പ്പന്‍ പ്രകടനവും വ്യത്യസ്തമായ കഥയും ട്രീറ്റുമെന്‍റും ജിത്തു ദാമോദറിന്‍റെ ഗംഭീര ഛായാഗ്രഹണവുമെല്ലാം ചേര്‍ന്നാണ് ‘ആദം’ വലിയ ഹിറ്റാക്കിമാറ്റിയത്. സ്കോട്‌ലന്‍റ് പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് ജിനു ഏബ്രഹാം തന്നെയാണ് തിരക്കഥയെഴുതിയത്.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

അടുത്ത ലേഖനം
Show comments