‘ചേച്ചിയൊക്കെ എത്രയോ കാലം മുന്‍പേ ഇന്‍ഡസ്ട്രിയില്‍ നിന്നും പോയതല്ലേ’ - ശാന്തി കൃഷ്ണയോട് നിവിന്റെ ഭാര്യ!

ശാന്തി കൃഷ്ണയുടെ ചോദ്യത്തിന് മറുപടി നല്‍കിയത് നിവിന്റെ ഭാര്യ!

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2017 (16:19 IST)
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി ശാന്തി കൃഷ്ണ സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നത് ആരാധകര്‍ സന്തോഷത്തോടെയായിരുന്നു കേട്ടത്. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണയുടെ രണ്ടാം വരവ്. ചിത്രത്തില്‍ നിവിന്റെ അമ്മയായിട്ടാണ് ശാന്തി കൃഷ്ണ എത്തുന്നത്.
 
നിവിന്റെ അമ്മ വേഷമാണെന്ന് സവിധായകന്‍ പറഞ്ഞെങ്കിലും നിവിന്‍ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ശാന്തി കൃഷ്ണ പറഞ്ഞത് വാര്‍ത്തയായിരുന്നു. ഗൂഗിളിൽ നിന്നുമായിരുന്നു ശാന്തി നിവിനെ കണ്ടെത്തിയത്. കരാര്‍ ഒപ്പിട്ടശേഷം ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഇക്കാര്യം ശാന്തി കൃഷ്ണ നേരിട്ട് നിവിനോട് പറയുകയും ചെയ്തു. എന്നാല്‍, താരത്തിന് മറുപടി നല്‍കിയത് നിവിന്റെ ഭാര്യ റിന്നയായിരുന്നു.
 
‘റിയലി സോറി, തന്റെ ഒരു സിനിമകളും ഞാന്‍ കണ്ടിട്ടില്ല’ എന്ന് നിവിനോട് ശാന്തി പറഞ്ഞപ്പോള്‍ മറുപടി ഒന്നും പറയാതെ ചിരിയോടെ കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, നിവിനൊപ്പം ഉണ്ടായിരുന്നു ഭാര്യ റിന്ന അതിനു മറുപടി നല്‍കുകയായിരുന്നു. ‘അതിനെന്താ ചേച്ചിയൊക്കെ എത്രയോ കാലം മുമ്പേ ഇന്‍ഡസ്ട്രിയില്‍ നിന്നു പോയതല്ലെ‘ എന്നായിരുന്നു റിന്നയുടെ മറുപടി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ ഇക്കാര്യം വ്യക്തമാക്കിയത്. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments