‘രാജ വരേണ്ട സമയത്ത് വരും’ - മമ്മൂട്ടിയുടെ പകരക്കാരനല്ല നിവിന്‍ പോളി!

Webdunia
വ്യാഴം, 6 ജൂലൈ 2017 (15:22 IST)
രാജ 2 ഉപേക്ഷിച്ചോ? അതേക്കുറിച്ച് ഒരു അപ്ഡേറ്റുമില്ലാത്തതുകാരണം മമ്മൂട്ടി ആരാധകര്‍ നിരാശയിലാണ്. പുലിമുരുകന് ശേഷം വൈശാഖ് അടുത്ത ചിത്രമായി ആലോചിച്ചത് പോക്കിരിരാജയുടെ രണ്ടാം ഭാഗമായ രാജ 2 ആയിരുന്നു. എന്നാല്‍ പിന്നീട് ആ പ്രൊജക്ട് മാറ്റിവച്ച് ഇപ്പോള്‍ നിവിന്‍ പോളിയെ നായകനാക്കി പുതിയ സിനിമ ചെയ്യാനൊരുങ്ങുകയാണ് വൈശാഖ്.
 
നിവിന്‍ പോളി പൊലീസ് ഓഫീസറായി എത്തുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ഉദയ്കൃഷ്ണയാണ്. ഒരു തകര്‍പ്പന്‍ കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും ഇത്. എന്നാല്‍ അപ്പോഴും വിടാതെ പിന്തുടരുന്ന ചോദ്യം രാജ 2ന് എന്ത് സംഭവിച്ചു എന്നായിരിക്കും.
 
രാജ 2 ഉപേക്ഷിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. മമ്മൂട്ടി ഇപ്പോള്‍ തന്നെ എട്ടിലധികം പ്രൊജക്ടുകളുടെ തിരക്കിലാണ്. രാജ 2 ആകട്ടെ കുറച്ചധികം സമയമെടുത്ത് ചെയ്യേണ്ട ചിത്രമാണ്. 25 കോടിയിലധികം ബജറ്റ് വരുന്ന സിനിമയാണ്. അതുകൊണ്ടുതന്നെ അതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഉണ്ടാവേണ്ടതുണ്ട്.
 
കഥ കിട്ടിയിട്ടുണ്ടെങ്കിലും പഴുതുകള്‍ ഏതുമില്ലാത്ത ഒരു തിരക്കഥ രാജ 2ന് ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഉദയ്കൃഷ്ണയും സമയമെടുത്ത് ആ പ്രൊജക്ട് എഴുതാനുള്ള ഒരുക്കത്തിലാണ്. അതിനുമുമ്പ് മലയാളത്തില്‍ നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രവും ആര്യയെ നായകനാക്കി ഒരു തമിഴ് ചിത്രവും വൈശാഖ് സംവിധാനം ചെയ്യും. 
 
രാജ 2 അടുത്ത വര്‍ഷമോ 2019ലോ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഈ പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് സൂചന.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments