അടുത്ത സിനിമയില്‍ മമ്മൂട്ടി സ്മ‌ഗ്‌ളര്‍; ഒരു സമ്പൂര്‍ണ ആക്ഷന്‍ ചിത്രം, അനവധി കാര്‍ ചേസുകള്‍ !

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (15:32 IST)
മമ്മൂട്ടി സ്മഗ്‌ളറായി അഭിനയിക്കുന്നു. ഒരു തകര്‍പ്പന്‍ ത്രില്ലറാണിത്. മമ്മൂട്ടി ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത രീതിയിലുള്ള ആ‍ക്ഷന്‍ രംഗങ്ങളും ഗംഭീര കാര്‍ ചേസുകളുമെല്ലാം നിറഞ്ഞ സിനിമ സംവിധാനം ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനായ പ്രിയദര്‍ശനാണ്.
 
ഈ ത്രില്ലര്‍ പൂര്‍ണമായും കേരളത്തിന് വെളിയിലായിരിക്കും ചിത്രീകരിക്കുക എന്നുമറിയുന്നു. ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് പ്രിയന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്.
 
ഈ സിനിമയില്‍ ദിലീപും ഉണ്ടായിരിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ദിലീപ് ഈ പ്രൊജക്ടിന്‍റെ ഭാഗമാകില്ലെന്നാണ് പുതിയ വിവരം. വന്‍ മുതല്‍മുടക്കിലാണ് ഈ മമ്മൂട്ടിച്ചിത്രം ഒരുങ്ങുന്നത്.
 
മുംബൈ പ്രധാന ലൊക്കേഷനാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആര്യന്‍, അഭിമന്യു തുടങ്ങിയ പ്രിയദര്‍ശന്‍ ത്രില്ലറുകളുടെ ഗണത്തിലായിരിക്കും ഈ സിനിമയുടെയും സ്ഥാനമെന്നാണ് സൂചന.
 
മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് പതിപ്പ്, മിഥുനത്തിന്‍റെയും ഒപ്പത്തിന്‍റെയും ഹിന്ദി പതിപ്പുകള്‍ എന്നീ പ്രൊജക്ടുകളുമായി പ്രിയദര്‍ശന്‍ തിരക്കിലാണ്. അതിനിടയിലാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള ആക്ഷന്‍ ചിത്രം ഒരുങ്ങുക.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments