അമിത് ചക്കാലക്കലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു, 'പാസ്‌പോര്‍ട്ട്' വരുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 8 ജൂലൈ 2021 (09:09 IST)
യുവനടന്‍ അമിത് ചക്കാലക്കല്‍ നായകനാവുന്ന ഒരുപിടി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ആ കൂട്ടത്തില്‍ ആദ്യം പ്രഖ്യാപിച്ച സിനിമയാണ് 'പാസ്‌പോര്‍ട്ട്'.നവാഗതനായ അസിം കോട്ടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.
 
ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ എ എം ശ്രീലാല്‍ പ്രകാശനാണ് ചിത്രം നിര്‍മ്മിക്കുന്നത്.കെ പി ശാന്തകുമാരിയുടെതാണ് കഥ. സംവിധായകനും നിര്‍മ്മാതാവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ബിനു കുര്യന്‍ ഛായാഗ്രഹണവും വി ടി ശ്രീജിത്ത് എഡിറ്റിംഗും നിര്‍വഹിക്കുന്നു.സെജോ ജോണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കെ തോമസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആമ്പ്രോ വര്‍ഗീസ്. 
 
ഇന്ദ്രജിത്തിന്റെ ആഹാ എന്ന ചിത്രത്തിലും അമിത് ചക്കാലക്കല്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണ് 'ജിബൂട്ടി'. വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിലെത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments