Webdunia - Bharat's app for daily news and videos

Install App

കാമ്പസില്‍ മമ്മൂട്ടി അടിച്ചുപൊളിക്കും, മറ്റൊരു ജോണിവാക്കര്‍ ?

മമ്മൂട്ടി സീരിയസാണ്, പക്ഷേ പടം ചിരിപ്പിച്ചുകൊല്ലും!

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2016 (14:56 IST)
മമ്മൂട്ടി വീണ്ടും കോളജ് പ്രൊഫസറാകുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്നു. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
രാജാധിരാജ എന്ന മെഗാഹിറ്റ് സിനിമയ്ക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണിത്. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന സിനിമ. മഴയെത്തും മുന്‍പെയ്ക്ക് ശേഷം മമ്മൂട്ടി കോളജ് പ്രൊഫസറാകുന്ന ചിത്രമാണിത്. 
 
മഴയെത്തും മുന്‍‌പെയിലെ നന്ദനെപ്പോലെ തന്‍റെ വളരെ സ്ട്രിക്‍ട് ആയ കോളജ് അധ്യാപകനായിരിക്കും ഈ ചിത്രത്തിലും മമ്മൂട്ടി. എന്നാല്‍ സിനിമ തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്നറാണ്. ഒരു കാമ്പസ് ചിത്രത്തിന്‍റെ ആഘോഷ സ്വഭാവം പരമാവധി ഉള്‍പ്പെടുത്തിയ സിനിമയായിരിക്കും ഇത്.
 
തിരക്കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു കോളജ് പ്രൊഫസര്‍ ചില കുഴപ്പങ്ങളില്‍ ചെന്നുപെടുന്ന രസകരമായ കഥയാണ് ഉദയ്കൃഷ്ണ ഇത്തവണ എഴുതിയിരിക്കുന്നത്.
 
നായികയായി നയന്‍‌താര ഉള്‍പ്പടെയുള്ളവരെ ആലോചിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. പുലിമുരുകന്‍ 100 കോടി ക്ലബിലെത്തിയതിന് ശേഷം എത്തുന്ന ഉദയ്കൃഷ്ണ തിരക്കഥ എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ഈ സിനിമ ഉയര്‍ത്തിയിരിക്കുന്നത്.

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്ത് കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ ഉയർന്നത് മുസ്ലീം ജനസംഖ്യ, 34.6 ശതമാനം വളർച്ചയെന്ന് പ്യൂ റിസർച്ച് സർവേ

അമേരിക്കയില്‍ സാല്‍മൊണല്ല കേസുകള്‍ വര്‍ധിക്കുന്നു; പടരുന്നത് മുട്ടയില്‍ നിന്ന്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

അടുത്ത ലേഖനം
Show comments