Webdunia - Bharat's app for daily news and videos

Install App

ഗ്രേറ്റ്‌ഫാദര്‍ കണ്ട് ഞെട്ടി, ഹനീഫ് അദേനിക്ക് മോഹന്‍ലാലിന്‍റെ ഡേറ്റ്? ഡോണ്‍ ആവാന്‍ മോഹന്‍ലാല്‍ !

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (15:46 IST)
ദി ഗ്രേറ്റ്ഫാദര്‍ വരികയാണ്. ഈ മാസം 30ന് ചിത്രം പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ മമ്മൂട്ടിച്ചിത്രം മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഹൈപ്പാണ് ഉയര്‍ത്തിയിരിക്കുന്നത്.
 
ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഹനീഫ് അദേനിക്ക് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുകയാണ്. ഗ്രേറ്റ്ഫാദര്‍ ഒരുക്കിയിരിക്കുന്നതിന്‍റെ ശൈലി അങ്ങേയറ്റം ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ഹനീഫ് അദേനിക്ക് അടുത്ത പടത്തിനായി ഡേറ്റ് നല്‍കുകയായിരുന്നു എന്നാണ് വിവരം.
 
ഒരു മികച്ച ത്രില്ലര്‍ കഥയാണത്രേ മോഹന്‍ലാലിനായി ഹനീഫ് അദേനി തയ്യാറാക്കിയത്. എന്തായാലും ആദ്യചിത്രം മമ്മൂട്ടിയെയും രണ്ടാം ചിത്രം മോഹന്‍ലാലിനെയും നായകന്‍‌മാരാക്കി ഒരുക്കാന്‍ അവസരം ലഭിച്ച അപൂര്‍വം സംവിധായകരുടെ ഗണത്തിലേക്ക് ഹനീഫ് അദേനി ഇടം പിടിക്കുകയാണ്.
 
ഒടുവിലാന്‍: ഹനീഫ് അദേനി ഗ്രേറ്റ്ഫാദറിന്‍റെ കഥയുമായി ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയാണ്. ചിത്രത്തില്‍ പൃഥ്വി നായകനാകണമെന്നായിരുന്നു അദേനിയുടെ ആഗ്രഹം. എന്നാല്‍ ഈ ചിത്രം കൂടുതല്‍ യോജിക്കുക മമ്മൂട്ടിക്കായിരിക്കുമെന്ന് പറഞ്ഞത് പൃഥ്വിയാണ്. ഗ്രേറ്റ്ഫാദര്‍ നിര്‍മ്മിക്കാനും പൃഥ്വി തയ്യാറായി.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ച് ഡി കെ ശിവകുമാര്‍

'കരുതലോണം'; സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ, വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

ഇന്ത്യ റഷ്യയെ യുദ്ധത്തിന് സഹായിക്കുന്നു; ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്ക

അടുത്ത ലേഖനം
Show comments