Webdunia - Bharat's app for daily news and videos

Install App

തിയേറ്ററുകളില്‍ കൊടുങ്കാറ്റാവാന്‍ വീണ്ടും ആനക്കാട്ടില്‍ ചാക്കോച്ചി, രണ്‍ജി നിര്‍മ്മിക്കുന്നു; സുരേഷ്ഗോപി യുഗം തുടങ്ങുന്നു!

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (15:41 IST)
“എന്നെ അറിയും, അല്ലേ...? ആനക്കാട്ടില്‍ ചാക്കോച്ചി. ആണുങ്ങളില്‍ ആണായ അബ്കാരി പ്രമാണി കടയാടി രാഘവന്‍. Upcoming terror, കടയാടി തമ്പി. The cruel coldblooded കുന്നേല്‍ ഔതക്കുട്ടി. The ageing but fearless booze tycoon കുന്നേല്‍ മത്തച്ചന്‍. പിന്നെ, കള്ളുകച്ചവടക്കാര്‍ക്കിടയിലെ catastrophic don, the most dreaded self-style warlord, കടയാടി ബേബി. കരുത്തന്മാര്‍ ഇങ്ങനെ ഒത്തിരിപ്പേര്‍ ഉണ്ടായിട്ടും ഒടുക്കം ദാ വിഴുപ്പു ചുമക്കാന്‍ ഇവനെപ്പോലൊരു പരമ എരപ്പാളി, അല്ലേ?”
 
‘ലേലം’ എന്ന മെഗാഹിറ്റിലെ ആനക്കാട്ടില്‍ ചാക്കോച്ചി ഒരിക്കല്‍ കൂടി വന്നാലോ? അതേ, ചാക്കോച്ചി വരികയാണ്. ലേലം 2ന്‍റെ രചന രണ്‍ജി പണിക്കര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചിത്രം രണ്‍ജി തന്നെ നിര്‍മ്മിക്കും. കസബയിലൂടെ അരങ്ങേറിയ നിഥിന്‍ രണ്‍ജി പണിക്കരാണ് സംവിധാനം. 
 
വലിയ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കാന്‍ സുരേഷ് ഗോപി ചാക്കോച്ചിയായി എത്തുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ചാക്കോച്ചിയുടെ ഭാര്യാവേഷത്തില്‍ നന്ദിനിയും ചിത്രത്തില്‍ ഉണ്ടാകും. സിദ്ദിക്കാണ് ലേലം 2ലെ മറ്റൊരു പ്രമുഖതാരം.
 
വാക്കുകളില്‍ വെടിമരുന്ന് നിറച്ച് അത് നായകകഥാപാത്രങ്ങളുടെ നാവിന്‍‌തുമ്പിലെത്തിച്ച് തിയേറ്ററുകളില്‍ സ്ഫോടനം സൃഷ്ടിക്കുന്ന തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. സ്ഥിരമായി ഷാജി കൈലാസിന് വേണ്ടി എഴുതിക്കൊണ്ടിരുന്ന രണ്‍ജി പണിക്കര്‍ ആ പതിവ് വിട്ട് ജോഷിക്ക് ഒരു തിരക്കഥ എഴുതി നല്‍കാന്‍ തീരുമാനിക്കുന്നിടത്താണ് ‘ലേലം’ എന്ന സിനിമയുടെ തുടക്കം.
 
1997ലാണ് ജോഷിക്ക് രണ്‍ജി തിരക്കഥ നല്‍കിയത്. കുറ്റാന്വേഷണവും പൊലീസ് കഥയുമൊക്കെ വിട്ട് വ്യത്യസ്തമായ രീതിയിലുള്ള ഒരു കഥയാണ് രണ്‍ജി തയ്യാറാക്കിയത്. മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ചിത്രത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. സിനിമയിലെ പല രാഷ്ട്രീയ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥമുഖങ്ങളെ കേരളരാഷ്ട്രീയത്തില്‍ തന്നെ കണ്ടെത്താം.
 
പശ്ചാത്തലം ഇതൊക്കെയാണെങ്കിലും, ഫ്രാന്‍സിന്‍ ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ മലയാള ആവിഷ്കാരം കൂടിയായിരുന്നു ലേലം. അച്ഛനും മകനുമായി എം ജി സോമനും സുരേഷ്ഗോപിയും സ്ക്രീനില്‍ ജീവിക്കുക തന്നെ ചെയ്തു. 
 
സിനിമയുടെ ആദ്യപകുതിയില്‍ സ്കോര്‍ ചെയ്തത് സോമനായിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രമായി സോമന്‍ ജ്വലിച്ചു. അദ്ദേഹത്തിന് മരണത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി മാറി.
 
സോമന്‍ അഭിനയിച്ചുതകര്‍ത്ത ആദ്യപകുതിയുടെ ഹാംഗ്‌ഓവറില്‍ നില്‍ക്കുന്ന പ്രേക്ഷകരെ അതിന് മുകളിലുള്ള ആവേശത്തിലേക്ക് നയിക്കുകയാണ് സുരേഷ്ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി ചെയ്തത്. തകര്‍പ്പന്‍ ഡയലോഗുകളും ഉഗ്രന്‍ ആക്ഷന്‍ പെര്‍ഫോമന്‍സുമായി സുരേഷ്ഗോപി കസറി. ഭരത് ചന്ദ്രന്‍ കഴിഞ്ഞാല്‍ സുരേഷ്ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം ചാക്കോച്ചി തന്നെയാണ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments