Webdunia - Bharat's app for daily news and videos

Install App

ദിലീപ് - ജോഷി ടീമിന്‍റെ റണ്‍‌വേയ്ക്ക് രണ്ടാം ഭാഗം, ഉദയ്കൃഷ്ണ എഴുതും; വാളയാര്‍ പരമശിവം ഒരുങ്ങുന്നു

Webdunia
വെള്ളി, 19 മെയ് 2017 (17:00 IST)
റണ്‍‌വേ എന്ന മെഗാഹിറ്റ് ആക്ഷന്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘വാളയാര്‍ പരമശിവം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ഉണ്ടായേക്കുമെന്ന് സൂചനകള്‍. പുലിമുരുകനിലൂടെ ചരിത്രവിജയം സൃഷ്ടിച്ച ഉദയ്കൃഷ്ണയായിരിക്കും തിരക്കഥ രചിക്കുക.
 
ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് റണ്‍‌വേയുടെ തിരക്കഥ രചിച്ചത്. എന്നാല്‍ അവര്‍ ഇടക്കാലത്ത് പിരിഞ്ഞിരുന്നു. സിബി കെ തോമസ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തിരക്കിലാണ്. അതുകൊണ്ടുതന്നെ വാളയാര്‍ പരമശിവം ഉദയ്കൃഷ്ണ തനിച്ചെഴുതുമെന്നാണ് വിവരം.
 
വാളയാര്‍ പരമശിവം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചേസ് രംഗങ്ങളും സിനിമയുടെ ഹൈലൈറ്റായിരിക്കും. ലൈലാ ഓ ലൈലായുടെ കനത്ത പരാജയത്തിന് ശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലിക അവധിയെടുത്തിരിക്കുന്ന ജോഷി തന്‍റെ വന്‍ തിരിച്ചുവരവിന് ഈ ദിലീപ് ചിത്രത്തിലൂടെ കളമൊരുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ദിലീപ് തന്നെയായിരിക്കും വാളയാര്‍ പരമശിവം നിര്‍മ്മിക്കുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ ഈ സിനിമയില്‍ കാവ്യാ മാധവന്‍ തന്നെ നായികയാകുമോ എന്ന് ഉറപ്പായിട്ടില്ല.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan: വലിയ ചുടുകാട്ടില്‍ വി.എസ് അന്ത്യവിശ്രമം കൊള്ളുക ഇവിടെ; തൊട്ടടുത്ത് പ്രിയ സുഹൃത്ത്

Karkadaka Vavu: കര്‍ക്കടക വാവ്, സംസ്ഥാനത്ത് നാളെ പൊതു അവധി

വിഎസിനെ കാണാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കാത്തുനിന്ന് ചെന്നിത്തല

VS Achuthandnan: 'കണ്ണേ കരളേ വിഎസേ'; മഴയും തോറ്റു, നിരത്തുകളില്‍ കടലിരമ്പം

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

അടുത്ത ലേഖനം
Show comments