Webdunia - Bharat's app for daily news and videos

Install App

പടം കോമഡിയാണ്, പക്ഷേ മമ്മൂട്ടി ഗുണ്ടയാണ്!

Webdunia
വ്യാഴം, 27 ഏപ്രില്‍ 2017 (14:56 IST)
ഗ്രേറ്റ്ഫാദര്‍ വളരെ ഗൌരവമുള്ള ഒരു സിനിമയായിരുന്നു. കസബയും അതീവ ഗൌരവമുള്ള ഒരു കഥയാണ് പറഞ്ഞത്. സമീപകാലത്ത് തോപ്പില്‍ ജോപ്പനാണ് ചിരിപ്പിക്കാനെത്തിയ മമ്മൂട്ടിച്ചിത്രം. എന്നാലിതാ, പൊട്ടിച്ചിരിപ്പിക്കാന്‍ ഒരു മമ്മൂട്ടിച്ചിത്രം കൂടി എത്തുന്നു. 
 
ഈ ചിത്രത്തില്‍ മമ്മൂട്ടി ഗുണ്ടയായാണ് അഭിനയിക്കുന്നത്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ സംവിധാനം ചെയ്യുന്നത് ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഒമര്‍ ആണ്.
 
ഒമര്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
 
“ഹ്യൂമര്‍ സബ്‌ജക്ടാണ്. തൃശൂരിലെ ഗുണ്ടാ ഗ്യാംഗുകളെ ചുറ്റിപ്പറ്റിയുള്ള കഥ. കോട്ടയം കുഞ്ഞച്ചന്‍, രാജമാണിക്യം ഫ്ലേവറിലുള്ളതാകും. മമ്മുക്ക ഒരു കോമഡി ഗുണ്ടയായിട്ടാകും എത്തുക” - ഒരു സിനിമാമാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഒമര്‍ വ്യക്തമാക്കിയിരുന്നു.
 
സമീപകാലത്ത് ‘ബെസ്റ്റ് ആക്ടര്‍’ എന്ന ചിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ കൊച്ചിയിലെ ഗുണ്ടയായി മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചിരുന്നു. അതിന് ശേഷം മമ്മൂട്ടി അത്തരം ഒരു കഥാപാത്രത്തിലേക്ക് വീണ്ടും എത്തുകയാണ്.
 
ഒമറിന്‍റെ ‘ഹാപ്പി വെഡ്ഡിംഗ്’ ഒരു സര്‍പ്രൈസ് ഹിറ്റായിരുന്നു. ചെറിയ ബജറ്റിലൊരുങ്ങിയ ആ കോമഡി എന്‍റര്‍ടെയ്നര്‍ ബോക്സോഫീസില്‍ കോടികളാണ് വാരിയത്.

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് നഷ്ടപ്പെട്ട അഭിഭാഷകയെ അപമാനിച്ചതായി ജഡ്ജിക്കെതിരെ ആരോപണം; സ്ഥലം മാറ്റണമെന്ന് കേരള ഹൈക്കോടതി അസോസിയേഷന്‍

ഭാരം കൂടുമോന്ന് ഭയം; കണ്ണൂരില്‍ അമിതമായ ഡയറ്റിംഗ് ചെയ്ത 18കാരി മരിച്ചു

ഇന്ത്യ കിരീടം നേടിയാല്‍ തുണി ഉടുക്കാത്ത ചിത്രം പങ്കുവയ്ക്കുമെന്ന് ഇന്‍ഫ്‌ലുവന്‍സറുടെ വാഗ്ദാനം: വാക്ക് പാലിക്കണമെന്ന് ഫോളോവേഴ്‌സ്!

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് പുറമെ യുവി കിരണങ്ങളുടെ തീവ്രതയും ഉയരുന്നു, കേരളത്തിലെ വേനൽ ദുസ്സഹം

അടുത്ത ലേഖനം
Show comments