മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ബാബു ആന്റണിയും, മലയാളത്തില്‍ നിന്നും വമ്പന്‍ താരനിര, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍

കെ ആര്‍ അനൂപ്
വ്യാഴം, 22 ജൂലൈ 2021 (10:33 IST)
ഇന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരിക്കുകയാണ് മണി രത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' റിലീസിനായി. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നടന്‍ ബാബു ആന്റണിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
'മണി രത്‌നം സാറിന്റെ സ്വപ്‌ന പ്രോജക്റ്റ് പൊന്നിയില്‍ സെല്‍വനില്‍ ഞാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന വിവരം എല്ലാവരുമായും പങ്കുവെക്കാന്‍ ഏറെ സന്തോഷമുണ്ട്'-ബാബു ആന്റണി കുറിച്ചു.
 
എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. രണ്ടു ഭാഗങ്ങളിലായി ആകും സിനിമ പ്രേക്ഷകരിലേക്ക് എത്തുക. ആദ്യഭാഗം അടുത്തവര്‍ഷം റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 
 വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍, ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
 
മണി രത്‌നവും കുമാരവേലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയമോഹന്റെ താണ് സംഭാഷണം.എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്നു.
മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments