Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി മരണമാസ്, ഇതുവരെ കണ്ടതൊന്നുമല്ല കളി; കോടികള്‍ വാരാന്‍ പുതിയ അവതാരം!

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (19:24 IST)
മമ്മൂട്ടിയുടെ മാസ് ചിത്രങ്ങള്‍ എന്നും ജനപ്രിയമാണ്. രാജമാണിക്യമോ സി ബി ഐയോ ബല്‍‌റാമോ ഏതുതന്നെ ഉദാഹരണമായെടുത്താലും ആ സമയത്തെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമകളാണ്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ മാസ് സിനിമകള്‍ക്കും മുകളില്‍ നില്‍ക്കുന്ന ഒരു പ്രൊജക്ട് വരുന്നു. 
 
ആ സിനിമയുടെ പ്രമേയം ഇതാണ്: കോളജിലെ തലതെറിച്ച വിദ്യാര്‍ത്ഥികള്‍ കാരണം പ്രിന്‍സിപ്പലിന് ഇരിക്കപ്പൊറുതിയില്ലാതായി. ഇവരെ അടക്കിനിര്‍ത്താന്‍ എന്തുചെയ്യുമെന്ന ആലോചന പുതിയ ഒരു തീരുമാനത്തിലാണ് എത്തിയത്. പണ്ട് ഈ കോളജില്‍ പഠിച്ചിരുന്ന, ഇപ്പോള്‍ തീര്‍ത്തും ചട്ടമ്പി സ്വഭാവമുള്ള ഒരു പ്രൊഫസറെ ഈ കോളജിലേക്ക് കൊണ്ടുവരിക.
 
അജയ് വാസുദേവ് ആണ് ഈ മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യുന്നത്. തലയില്‍ കയറുന്ന പിള്ളേരെ നിലയ്ക്കുനിര്‍ത്താന്‍ കോളജിലെത്തുന്ന ചട്ടമ്പി പ്രൊഫസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ.
 
കൊല്ലത്ത് ചിത്രീകരണം നടക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ എറണാകുളത്താണ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ് ചിത്രമാണിത്. പടത്തിന്‍റെ പേര് നിശ്ചയിച്ചിട്ടില്ല. സന്തോഷ് പണ്ഡിറ്റും ഒരു പ്രധാന വേഷത്തിലെത്തുന്നു.
 
മൂന്ന് നായികമാരാണ് ഈ സിനിമയില്‍. ജോണിവാക്കര്‍, മഴയെത്തും മുന്‍‌പെ തുടങ്ങിയ കോളജ് പശ്ചാത്തലമുള്ള മമ്മൂട്ടിച്ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് ഈ സിനിമയും വരുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments