Webdunia - Bharat's app for daily news and videos

Install App

‘മഹാഭാരതം’ മോഹന്‍ലാലിന് വെറുമൊരു സിനിമയല്ല, ലാലേട്ടന്‍റെ തയ്യാറെടുപ്പുകള്‍ കാണുക!

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (18:19 IST)
രണ്ടാമൂഴം എന്ന കൃതിയും അതിന്‍റെ സിനിമാപദ്ധതിയുമാണ് ഇന്ന് ഇന്ത്യന്‍ സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്. മോഹന്‍ലാല്‍ ഭീമസേനനായി എത്തുമ്പോള്‍ ആ സിനിമയ്ക്കായി ലാലേട്ടന്‍റെ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ടോപ്പിക്.
 
ഭീമന്‍റെ ശരീരം രൂപപ്പെടുത്തുക എന്നതാണ് മോഹന്‍ലാലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഇതിനായി ജിമ്മില്‍ മോഹന്‍ലാലിന് ഏറെ സമയം ചെലവഴിക്കേണ്ടിവരും. പൂര്‍ണസമയവും ശരീരപ്രദര്‍ശനം ആവശ്യമുള്ളതിനാല്‍ സിക്സ് പാക് ശരീരത്തിനായി ജിമ്മില്‍ ഏറെ കഷ്ടപ്പെടാന്‍ മോഹന്‍ലാല്‍ ഇതിനകം തന്നെ തയ്യാറെടുത്തുകഴിഞ്ഞതായാണ് വിവരം.
 
ഗദായുദ്ധം ഉള്‍പ്പടെയുള്ള ആയോധനമുറകള്‍ക്കായുള്ള പരിശീലനമാണ് മോഹന്‍ലാലിന് ആവശ്യമായിട്ടുള്ള മറ്റൊരു തയ്യാറെടുപ്പ്. ഗുസ്തി ചാമ്പ്യനായതിനാല്‍ ഇത് മോഹന്‍ലാലിന് സ്വാഭാവികമായി വരും. മാത്രമല്ല, പീറ്റര്‍ ഹെയ്ന്‍ ഉള്‍പ്പടെയുള്ള ആക്ഷന്‍ വിദഗ്ധരുടെ ഹെല്‍പ്പും ലാലേട്ടനുണ്ടാകും.
 
ഭീമസേനന്‍റെ ലുക്ക് എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ മോഹന്‍ലാല്‍ ഗവേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംവിധായകനുമായി ഡിസ്കസ് ചെയ്തുവരികയാണ്. ചുരുണ്ട നീളന്‍മുടി ആയിരിക്കും ഉണ്ടാവുക. നെറ്റിയിലും കൈകാലുകളിലും ഉള്‍പ്പടെ ആഭരണങ്ങള്‍ ഉണ്ടാവും. 
 
എം ടിയുടെ സംഭാഷണങ്ങള്‍ ഏറ്റവും കൃത്യമായി അവതരിപ്പിക്കുക എന്ന വെല്ലുവിളിയും മോഹന്‍ലാലിനുണ്ട്. ഒട്ടേറെ സിനിമകളില്‍ എം ടി സംഭാഷണങ്ങള്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും രണ്ടാമൂഴം അതിനൊക്കെ മുകളില്‍ ശ്രമം ആവശ്യമായി വരും. മാത്രമല്ല, ചിത്രം പുറത്തിറങ്ങുന്ന എല്ലാ ഭാഷകളിലും മോഹന്‍ലാല്‍ തന്നെ ഡബ്ബ് ചെയ്യും.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

"മരണമല്ലാതെ മറ്റൊരു വഴിയില്ല" : ആത്മഹത്യാ കുറിപ്പ് സ്വന്തം മൊബൈൽ ഫോണിൽ

1000 ചതുരശ്ര അടി, ഒറ്റനിലയുള്ള വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

പെൺകുട്ടികളുമായി ഇരുട്ടത്തേക്ക് പോയത് ചോദ്യം ചെയ്തു, ഒൻപതാം ക്ലാസുകാരൻ കത്തി എടുത്ത് കുത്തി; പുതുവർഷ കൊലപാതകത്തിൽ ഞെട്ടി കേരളം

അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ടു, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാൻ ശ്രമം; യുവാവ് ഒളിവിൽ

'ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു, ഉയിർ പോകും വരെ ഉശിരു കൈവിടരുത്’; ഒളിയമ്പുമായി പികെ ശശി

അടുത്ത ലേഖനം
Show comments