Webdunia - Bharat's app for daily news and videos

Install App

200 കോടിയുടെ സിനിമ... ‘തെറി’ - ഷാരുഖ് ഖാന് അതൊന്നും വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ല!

തെറി പോയ പോക്കുകണ്ടോ? ഷാരുഖും മോഹിച്ചുപോയി!

Webdunia
ചൊവ്വ, 14 ജൂണ്‍ 2016 (14:41 IST)
ഇളയദളപതി വിജയ് ഈ വര്‍ഷം തമിഴ് സിനിമയ്ക്ക് സമ്മാനിച്ചത് ഭൂമികുലുക്കുന്ന ഒരു വിജയചിത്രമായിരുന്നു - ‘തെറി’. 200 കോടിക്ക് മേല്‍ ബോക്സോഫീസ് കളക്ഷന്‍ നേടിയ സിനിമ തമിഴകത്ത് ഇളയദളപതിയുടെ താരാധിപത്യം ഊട്ടിയുറപ്പിച്ചു. അറ്റ്‌ലീ രചനയും സംവിധാനവും നിര്‍വഹിച്ച തെറി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നേരത്തേ തുടങ്ങിയതാണ്.
 
പുതിയ വിവരം ലഭിക്കുന്നത്, ഹിന്ദി തെറിയില്‍ ഷാരുഖ് ഖാന്‍ നായകനാകും എന്നാണ്. വമ്പന്‍ ഹിറ്റുകളുടെ സംവിധായകന്‍ രോഹിത് ഷെട്ടിയായിരിക്കും ഹിന്ദി തെറി സംവിധാനം ചെയ്യുക.
 
ഇത് രോഹിത് ഷെട്ടിയുടെ മൂന്നാമത്തെ ഷാരുഖ് ചിത്രം ആയിരിക്കും. ആദ്യചിത്രം ചെന്നൈ എക്സ്പ്രസ് മെഗാഹിറ്റായപ്പോള്‍ രണ്ടാം സിനിമ ദില്‍‌വാലേ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. തെറി 200 കോടി കളക്ഷന്‍ സ്വന്തമാക്കിയപ്പോള്‍ അതിന്‍റെ ഹിന്ദി റീമേക്കിന് ചെലവ് 200 കോടി വരുമെന്നാണ് സൂചന.
 
ബോളിവുഡിലെ മറ്റൊരു താരരാജാവായ അക്ഷയ് കുമാര്‍ ‘തെറി’ ഹിന്ദിയിലെടുക്കാന്‍ ആഗ്രഹിച്ചിരുന്നു. വിജയുടെ തുപ്പാക്കി അക്ഷയ് ആണ് ഹിന്ദിയില്‍ ചെയ്തത്. ഇപ്പോള്‍ ‘കത്തി’ റീമേക്ക് ചെയ്യുകയാണ്. തെറിയും ഹിന്ദിയില്‍ ചെയ്യാന്‍ അക്ഷയ് ശ്രമം നടത്തിയെങ്കിലും അത് ഷാരുഖ് നേടിയെടുക്കുകയായിരുന്നു. 

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

അടുത്ത ലേഖനം
Show comments