ഇതാണ് എന്റെ നായകന്‍, അട്ടപ്പാടിയിലെ മധുവായി അപ്പാനി ശരത്, സംവിധായകന്‍ വിജീഷ് മണി പറയുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 2 നവം‌ബര്‍ 2021 (08:56 IST)
അപ്പാനി ശരത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിവാസി. അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ പകുതിയോടെയായിരുന്നു തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ടീം ആവേശത്തിലാണ്. സാഹസികമായ സാഹചര്യത്തെ അതിജീവിച്ചാണ് അവര്‍ അട്ടപ്പാടിയില്‍ സിനിമ ചിത്രീകരിച്ചത്. നായകനായ അപ്പാനി ശരത്തിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിജീഷ് മണി.
 
'ആനയുടെയും, കരടിയുടെയും, അട്ടയുടെയും നാട്ടില്‍ ശിരുവാണി പുഴയുടെ തിരുമുടിയില്‍ സാഹസികമായ സാഹചര്യത്തെ അതിജീവിച്ച്
എന്റെ നായകനെ അഭിനയമികവ് കൊണ്ട് അനശ്വരമാക്കി,മറക്കാവതല്ല കൂടെയുള്ള സര്‍ഗ്ഗ നിമിഷങ്ങള്‍, അപ്പാനി ശരത്'-വിജീഷ് മണി കുറിച്ചു.
 
മധുവിന്റെ ജീവിതം പറയുന്ന സിനിമയില്‍ മികച്ച പ്രകടനം തന്നെ ശരത് പുറത്തെടുത്തു എന്നാണ് തോന്നുന്നത്. പുറത്തു വന്ന പുതിയ ക്യാരക്ടര്‍ പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും അതിനുള്ള സൂചന നല്‍കുന്നു.
 
കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
2018 ഫെബ്രുവരി 22-നായിരുന്നു മോഷണക്കുറ്റമാരോപിക്കപ്പെട്ട അട്ടപ്പാടി ചിണ്ടക്കിയിലെ മധു (30) മര്‍ദനമേറ്റ് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുംഭമേള താരത്തിന്റെ പരാതിയില്‍ സംവിധായകന്‍ സനോജ് മിശ്രയ്ക്കെതിരെ കേസെടുത്ത് കൊച്ചി പോലീസ്

പ്രവേശന അനുമതി നിയമങ്ങള്‍ ലഘൂകരിച്ച് ലക്ഷദ്വീപ്, വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു

ഇന്നുമുതല്‍ രാജ്യത്ത് ഗ്യാസ് സിലിണ്ടര്‍ വിലയില്‍ മാറ്റം: കൊല്‍ക്കത്തയില്‍ വര്‍ധിച്ചത് 1,147 രൂപ, എല്‍പിജി വിലകള്‍ ഇതാ

ഇനി ക്ഷമിക്കില്ല, ഞങ്ങൾ കടുത്ത തീരുമാനമെടുക്കും, യുദ്ധം തന്നെയാണ് ഈ നാവിക ഉപരോധവും: അമേരിക്കയ്ക്ക് അന്ത്യശാസനം നൽകി ഇറാൻ

വാണിജ്യ സിലിണ്ടറിൽ തീവെട്ടിക്കൊള്ള; 993 രൂപ വർധിപ്പിച്ചു, പെട്രോൾ വിലയും കുതിക്കും

അടുത്ത ലേഖനം
Show comments