Webdunia - Bharat's app for daily news and videos

Install App

തട്ടാൻ ഭാസ്‌കരൻ ആവേണ്ടിയിരുന്നത് ആ സൂപ്പർതാരം, പക്ഷേ സംഭവിച്ചത്

Webdunia
തിങ്കള്‍, 27 ഏപ്രില്‍ 2020 (15:02 IST)
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സത്യൻ അന്തിക്കാട് ചിത്രങ്ങളിലൊന്നാണ് ശ്രീനിവാസൻ ജയറാം എന്നിവർ കേന്ദ്രകഥാപാത്രന്നളായി അഭിനയിച്ച പൊന്മുട്ടയിടുന്ന താറാവ്. 1988 ഇൽ രഘുനാഥ് പലേരി തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രത്തിൽ പക്ഷേ തട്ടാൻ ഭാസ്‌ക്കരനായി വേഷമിടേണ്ടിയിരുന്നത് ശ്രീനിവാസൻ ആയിരുന്നില്ലത്രെ.ഒരു സൂപ്പർ താരമായിരുന്നു ശ്രീനി അനശ്വരമാക്കിയ ആ വേഷം ചെയ്യേണ്ടിയിരുന്നത്. രസകരമായ ആ കഥ ഇങ്ങനെ.
 
തിരക്കഥാകൃത്തായ രഘുനാഥ് പാലേരി എഴുതിയ ചിത്രം അദ്ദേഹം തന്നെ സംവിധാനം ചെയ്യാനാണത്രേ ആദ്യ ഉദ്ദേശിച്ചിരുന്നത്.നായകനായി മോഹൻലാലിനെ അദ്ദേഹം നിശ്ചയിച്ചിരുന്നതായും ശ്രീനിവാസൻ പറയുന്നു. ചിത്രത്തിൽ ജയറാമിന്റെ വേഷത്തിലായിരുന്നു ശ്രീനിയേ നിശ്ച്ചയിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും അന്നത് നടന്നില്ല.
 
പിന്നീട് സത്യൻ അന്തിക്കാട് ഈ ചിത്രമൊരുക്കാൻ തീരുമാനിച്ചപ്പോഴും മോഹൻലാൽ തന്നെ നായകനാവണം എന്നാണ് രഘുനാഥ് പലേരിയും സത്യൻ അന്തിക്കാടും തീരുമാനിച്ചത്.പക്ഷേ ഇന്നസെന്റ് തിരക്കഥ വായിച്ച് ഇത് ശ്രീനിവാസൻ നായകനാവുന്നതായിരിക്കും നല്ലതെന്ന് അഭിപ്രായപ്പെട്ടു. മോഹൻലാൽ ആ സമയത്ത് തന്നെ ഒരു താരമായി മാറിയിരുന്നു.

വളരെ ലളിതമായ ഒരു കഥ പറയുന്ന ചിത്രമായതു കൊണ്ട് തന്നെ മോഹൻലാൽ നായക വേഷത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരിക്കുമെന്നും, ഇന്നസെന്റ് പറഞ്ഞു. സത്യൻ അന്തിക്കാടും രഘുനാഥ് പാലേരിയും ഇത് അംഗീകരിക്കുകയായിരുന്നു. അങ്ങനെയാണ് മോഹൻലാൽ ചെയേണ്ടിയിരുന്ന വേഷം ശ്രീനിയുടെ കയ്യിലെത്തിയത്. ശ്രീനിവാസൻ അത് മനോഹരമായി ചെയ്യുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments