ഞാന്‍ നീതിമാന്‍‌മാരെയല്ല, പാപികളെയത്രേ വിളിപ്പാന്‍ വന്നത് - പ്രതികാരത്തിന് ഡെറിക് ഏബ്രഹാം !

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (21:17 IST)
‘സര്‍വ്വവും എന്‍റെ പിതാവ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നു’ - എന്നാണ് ടീസര്‍ തുടങ്ങുമ്പോള്‍ ഡെറിക് ഏബ്രഹാമിന്‍റെ സ്വരത്തില്‍ മമ്മൂട്ടി പറയുന്നത്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന ചിത്രത്തേക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ സൂചനയാണത്. പിതാവിന് വേണ്ടി യുദ്ധത്തിനൊരുങ്ങിയ മകനാണ് ഡെറിക് എന്നതിന് ഇനിയെന്ത് തെളിവാണ് വേണ്ടത്?
 
‘അബ്രഹാമിന്‍റെ സന്തതികള്‍’ ഒരു പ്രതികാര സിനിമയാണ്. ഹനീഫ് അദേനിയുടെ കഴിഞ്ഞ തിരക്കഥയായ ഗ്രേറ്റ്‌ഫാദറും ഒരു പ്രതികാര ചിത്രമായിരുന്നു. ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനേക്കാള്‍ സ്റ്റൈലിഷായാണ് ഡെറിക് ഏബ്രഹാമിനെ പുതിയ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘അബ്രഹാമിന്‍റെ സന്തതികള്‍’ പുതിയ ടീസര്‍ അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത്.
 
ഡെറിക് ഏബ്രഹാം നേരിടുന്ന ചില വില്ലന്‍‌മാരെയും ടീസറില്‍ അവതരിപ്പിച്ചിട്ടുണ്ട്. വില്ലന്‍‌മാരും സ്റ്റൈലിഷ് ലുക്കുകളിലാണ്. മമ്മൂട്ടിയുടെ വരവിന് ഗോപിസുന്ദര്‍ ഒരുക്കിയിരിക്കുന്ന ബി ജി എം കിടിലനാണ്. ആല്‍ബിയാണ് ക്യാമറ. മഹേഷ് നാരായണനാണ് എഡിറ്റര്‍.
 
അടുത്ത വാരം പ്രദര്‍ശനത്തിനെത്തുന്ന സിനിമയെക്കുറിച്ച് വാനോളം പ്രതീക്ഷയാണ് ചിത്രത്തിന്‍റെ ടീസര്‍ നല്‍കുന്നത്. ഷാജി പാടൂരിന്‍റെ ആദ്യ സംവിധാന സംരംഭം വന്‍ വിജയമാകട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ജോഷിയും രണ്‍ജി പണിക്കരും ഷാജി കൈലാസുമടക്കമുള്ള പ്രമുഖര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments