റിലീസിനൊരുങ്ങി അജഗജാന്തരം, പുതിയ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മാര്‍ച്ച് 2021 (15:01 IST)
ടിനു പാപ്പച്ചന്റെ 'അജഗജാന്തരം' മെയ് 28 ന് റിലീസ് ചെയ്യും. സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കിക്കൊണ്ട് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു ക്ഷേത്ര ഉത്സവത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ആക്ഷന് ഏറെ പ്രാധാന്യമുണ്ട്. ആനയുടെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പോസ്റ്ററും അതിനുള്ള സൂചനയാണ് നല്‍കുന്നത്.
 
'അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന അടിപൊളി ആക്ഷന്‍ സിനിമയായിരിക്കും ഇതെന്നാണ് സൂചന. ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അജിത്ത് തലപ്പിള്ളി, ഇമാനുവല്‍ തോമസ് ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സില്‍വര്‍ ബേ സ്റ്റുഡിയോയുടെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലപ്പില്ലിയും സംയുക്തമായി ചിത്രം നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എൻ.എസ്. മാധവന് നിയമസഭാ പുരസ്‌കാരം

ശബരിമലയില്‍ സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയ കുമാര്‍ അറസ്റ്റില്‍

ശബരിമല എതിരാളികൾ പ്രചരണവിഷയമാക്കി, ബിജെപിയുടെ ആശയം കോൺഗ്രസ് ഏറ്റെടുക്കുന്ന സ്ഥിതി : എം വി ഗോവിന്ദൻ

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വികെ പ്രശാന്തിന് എംഎല്‍എ ഹോസ്റ്റലില്‍ സ്ഥലമുണ്ട്, പിന്നെ എന്തിനാണ് കോര്‍പ്പറേഷന്‍ കെട്ടിടം: കെഎസ് ശബരീനാഥന്‍

അടുത്ത ലേഖനം
Show comments