Webdunia - Bharat's app for daily news and videos

Install App

ആന്റണി വര്‍ഗീസിന്റെ നായികയായി അനശ്വര രാജന്‍?പുതിയ ചിത്രത്തിന് തുടക്കമായി

കെ ആര്‍ അനൂപ്
ശനി, 16 സെപ്‌റ്റംബര്‍ 2023 (15:09 IST)
ആര്‍.ഡി.എക്‌സ് വിജയത്തിനുശേഷം വീക്കെന്റ് ബ്ലോക്ബസ്റ്റേഴ് സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി.ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു പൂജാ ചടങ്ങുകള്‍ നടന്നത്.സോഫിയാ പോള്‍, സുപ്രിയ മേനോന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.
പോള്‍ ജെയിംസ് സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വഹിച്ചു.ആര്‍.ഡി.എക്‌സ് സംവിധായകന്‍ നഹാസ് ഹിദായത്ത്, അനശ്വര രാജന്‍, അലക്‌സ്.ജെ.പുളിക്കല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
 
നവാഗതനായ അജിത്ത് മാമ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം . റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്.
 
ആര്‍ഡിഎക്‌സ് പോലെ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. വിശാലമായ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ പ്രമുഖ താരനിര ചിത്രത്തിനായി അണിനിരക്കും.ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമല്‍ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ അഹമ്മദ്. നിര്‍മാണ നിര്‍വഹണം ജാവേദ് ചെമ്പ്.
 
രാമേശ്വരം, കൊല്ലം, വര്‍ക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍ ആയാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്

Myanmar Earthquake Death Toll: കണ്ണീർക്കടലായി മ്യാൻമർ; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി, മരണസംഖ്യ 10,000 കവിയാൻ സാധ്യത

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

അടുത്ത ലേഖനം
Show comments