മരക്കാറിന് ശേഷം അര്‍ജുന്‍ സര്‍ജ വീണ്ടും മലയാളത്തിലേക്ക്,കണ്ണന്‍ താമരക്കുളത്തിന്റെ പുതിയ ചിത്രം വരുന്നു!

കെ ആര്‍ അനൂപ്
ശനി, 24 ഏപ്രില്‍ 2021 (14:53 IST)
അര്‍ജുന്‍ സര്‍ജ വീണ്ടും മലയാളത്തിലേക്ക്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് അദ്ദേഹം മോളിവുഡിലേക്ക് വീണ്ടും എത്തുന്നത്. ദിനേശിന്റെതാണ് തിരക്കഥ. 'ജാക്ക് ഡാനിയേല്‍' എന്ന ദിലീപ് ചിത്രത്തിലാണ് അര്‍ജുനെ അവസാനമായി കണ്ടത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം നടന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രമാണ്. 
 
നിഗൂഢമായ ഒരു കഥാപാത്രത്തെയാണ് അര്‍ജുന്‍ അവതരിപ്പിക്കുന്നത്.മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗീസ്, ധര്‍മ്മജന്‍, ഹരീഷ് പേരടി, ആശ ശരത് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.രതീഷ് വേഗയുടെതാണ് സംഗീതം. രവിചന്ദ്രന്‍ ഛായാഗ്രഹണവും വി ടി ശ്രീജിത്ത് എഡിറ്റിംഗും നിര്‍വഹിക്കുന്നു.മെയ് മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും. കണ്ണന്‍ താമരക്കുളം-ദിനേശ് പള്ളത്ത് കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ആടുപുലിയാട്ടം, മരട് 357, പട്ടാഭിരാമന്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരുടേയും കൂട്ടുകെട്ടില്‍ പിറന്നതാണ്. മരട് 357 റിലീസിന് ഒരുങ്ങുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments