ഫെബ്രുവരിയില്‍ മമ്മൂട്ടി ഞെട്ടിക്കും; ആ വമ്പന്‍ ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യും!

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (15:38 IST)
2018ല്‍ ഏഴ് ചിത്രങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റ്സ്, പരോള്‍, അങ്കിള്‍, അബ്രഹാമിന്‍റെ സന്തതികള്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നിവയാണ് മമ്മൂട്ടി നായകനായ ചിത്രങ്ങള്‍, ‘ക്യാപ്ടന്‍’ എന്ന സിനിമയില്‍ അതിഥിവേഷത്തില്‍ മമ്മൂട്ടിയെത്തി. ഒടിയനില്‍ മമ്മൂട്ടി ശബ്ദ സാന്നിധ്യവുമായിരുന്നു.
 
എന്നാല്‍ 2019 മമ്മൂട്ടിയെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്ന വര്‍ഷമായിരിക്കും. ഫെബ്രുവരിയില്‍ തന്നെ രണ്ട് മമ്മൂട്ടിച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍‌പ്, മഹി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘യാത്ര’ എന്നിവയാണ് ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തുക.
 
ഫെബ്രുവരി എട്ടിനാണ് ‘യാത്ര’ റിലീസ് ചെയ്യുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വൈ എസ് ആര്‍ ആയി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന ചിത്രം ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യും. മലയാളം, തമിഴ് പതിപ്പുകളും വരുന്നുണ്ട്.
 
പേരന്‍‌പ് അതിന് ദിവസങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്യും. ഇതിനോടകം തന്നെ പ്രദര്‍ശിപ്പിച്ച ഫെസ്റ്റിവലുകളിലെല്ലാം പേരന്‍‌പ് പേരെടുത്തിട്ടുണ്ട്. മമ്മൂട്ടിയുടെ അടുത്ത ദേശീയ അവാര്‍ഡ് പ്രതീക്ഷയാണ് പേരന്‍‌പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

അടുത്ത ലേഖനം
Show comments